ഇരിങ്ങാലക്കുട രൂപതയില്‍ കാരുണ്യവര്ഷത്തിന് തുടക്കം
ഇരിങ്ങാലക്കുട രൂപതയില്‍ കാരുണ്യവര്‍ഷത്തിന്റെ ലോഗോ പ്രകാശനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടനോടൊപ്പം ഹോം ചലഞ്ച് സ്ഥാപക സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍, കോട്ടയം നവജീവന്‍ ട്രസ്റ്റ് സ്ഥാപകന്‍ പി.യു. തോമസ്, എംഎംബി പ്രൊവിന്‍ഷ്യല്‍ ബ്രദര്‍ ജോസ് ചുങ്കത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.

വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പ്രത്യാശയുടെയും തീര്‍ഥാടനമാണ് ഓരോ ക്രൈസ്തവന്റേതും: മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: രൂപതയുടെ സുവര്‍ണ ജൂബിലിയിലേക്കുള്ള വിശ്വാസത്തിന്റെയും കാരുണ്യത്തിന്റെയും തീര്ഥയാത്രയാകണം കാരുണ്യവര്ഷമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഓര്‍മിപ്പിച്ചു. രൂപതാ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ദിവ്യബലിക്കു മുഖ്യകാര്‍മികത്വം വഹിച്ചുകൊണ്ട് നല്കിയ സന്ദേശത്തിലാണ് ബിഷപ്പ് ഇക്കാര്യം ഓര്‍മിപ്പിച്ചത്. വ്യക്തികളിലും കുടുംബങ്ങളിലും സമൂഹങ്ങളിലും കരുണാര്‍ദ്രമായ സ്നേഹത്തിന്റെ ചലനങ്ങളുണ്ടാകണം. ക്രൈസ്തവ ജീവിതം നിരന്തരം നവീകരിക്കപ്പെടണം.

എങ്കില്‍ മാത്രമേ പലവിധ വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ ആധുനികകാലത്ത് ക്രിസ്തുവിന്റെ യഥാര്‍ഥ സാക്ഷികളാകാന്‍ ക്രൈസ്തവര്‍ക്ക് കഴിയൂ. കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞ് സുവിശേഷമൂല്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ കാരുണ്യവര്‍ഷത്തിലെ വൈവിധ്യമാര്‍ന്ന കര്‍മപരിപാടികള്‍ വഴിയൊരുക്കണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഭവനരഹിതരായ നാലുപേര്‍ക്ക് പുതിയ വീടുകള്‍ കൈമാറിയാണ് ഇരിങ്ങാലക്കുട രൂപതയില്‍ കാരുണ്യവര്‍ഷാചരണത്തിനു തുടക്കം കുറിച്ചത്. രൂപതയുടെ അടുത്തുവരുന്ന സുവര്ണജൂബിലിക്കു മുന്നോടിയായി 2026 സെപ്റ്റംബര്‍ 10 മുതല്‍ 2027 സെപ്റ്റംബര്‍ 10 വരെയാണ് രൂപതയിലെ 141 ഇടവകകളിലും സ്ഥാപനങ്ങളിലും വിവിധ പരിപാടികളോടെ കാരുണ്യ വര്‍ഷാചരണം നടക്കുന്നത്. കാരുണ്യവര്‍ഷത്തിന്റെ ഉദ്ഘാടനം മാര്‍ പോളി കണ്ണൂക്കാടനോടൊപ്പം ഹോം ചലഞ്ച് സ്ഥാപക സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍, കോട്ടയം നവജീവന്‍ ട്രസ്റ്റ് സ്ഥാപകന്‍ പി.യു. തോമസ്, എംഎംബി പ്രൊവിന്‍ഷ്യല്‍ ബ്രദര്‍ ജോസ് ചുങ്കത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കാരുണ്യ വര്‍ഷത്തിന്റെ ലോഗോ ബിഷപ്പ് പ്രകാശനം ചെയ്തു. വയോധികര്‍ക്കായി പോട്ടയില്‍ ആരംഭിക്കുന്ന സ്പെരാന്‍സ ഹോംസിന്റെയും ആളൂര്‍ ബിഎല്‍എം ധ്യാനകേന്ദ്രത്തിന്റെയും ശിലകളുടെ ആശീര്‍വാദം ദിവ്യബലി മധ്യേ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

20,000 മീറ്റര്‍ നൂല്… 400 ചതുരശ്ര അടി വിസ്മയം; കരുവന്നൂരില്‍ നൂലിഴകളില്‍ പരിശുദ്ധ അമ്മയും തിരുക്കുമാരനും
കാരുണ്യവും പ്രത്യാശയും ക്രൈസ്തവ സേവനങ്ങളുടെ മുഖമുദ്ര: മന്ത്രി ഒ.ജെ. ജെനീഷ്
150 കിലോയുടെ ജന്മദിന കേക്ക്; മാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രം
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി; 85കാരനില്‍ നിന്ന് 4.11 കോടി തട്ടി
അമ്മയ്ക്കൊരു ജന്മദിന കേക്ക്; 50 അടി നീളത്തില്‍ ഭീമന് ജപമാല കേക്ക്