വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ നാളെ ആഘോഷിക്കും. തിരുനാളിനോടനുബന്ധിച്ചുള്ള ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍കര്‍മം രൂപത വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ നിര്‍വഹിച്ചു. വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. നാളെയാണ് പ്രധാനതിരുനാള്. രാവിലെ ആറിനും 7.30നും ഒമ്പതിനും 10.30നും ദിവ്യബലി ഉണ്ടായിരിക്കും. പുതിയതായി നിര്‍മിച്ച രൂപക്കൂടുകളുടെ വെഞ്ചരിപ്പ് രാവിലെ 6.30ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധരുടെ രൂപങ്ങള്‍ പള്ളിക്കു മുന്നിലെ പന്തലിലേക്ക് എഴുന്നള്ളിച്ച് വെക്കും.
തുടര്‍ന്ന് രാത്രി ഒമ്പത് വരെ കുരിശുനേര്ച്ച സമര്‍പ്പണം നടത്തുവാന്‍ സൗകര്യം ഉണ്ടായിരിക്കും. വൈകീട്ട് 5.30ന് നടക്കുന്ന ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി, തിരുനാള്‍ പ്രദക്ഷിണം എന്നിവയ്ക്ക് മാപ്രാണം ഹോളിക്രോസ് ചര്‍ച്ച് വികാരി ഫാ. ആന്റോ പാണാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കും. വൈകീട്ട് ഏഴിന് നടക്കുന്ന വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ആശീര്‍വാദം, വന്ദനം എന്നിവയ്ക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും.

അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ മായാശിരസ് കൂടിയാട്ടം അരങ്ങേറി
പ്രഥമ രുദ്രപ്രഭ പുരസ്കാരം കലാനിലയം ഗോപിക്കും കലാമണ്ഡലം ശിവദാസനും
എന്റെ പാടം എന്റെ പുസ്തകം പദ്ധതിക്ക് തുടക്കം
വേണുജിയും കപിലയും ഐഎഫ്പി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കും
ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ആന്‍സി സോജനെ അനുമോദിച്ചു
ഓള് ഇന്ത്യ എല്‍ഐസി ഏജന്റ് ഫെഡറേഷന് കരിദിനം ആചരിച്ചു