ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ 41-ാമത് ഓള് കേരള ഇന്റര്‍സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി
ഡോണ്‍ ബോസ്കോ സ്കൂള്‍സ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 41 ാമത് ഓള് കേരള ഇന്റര്‍സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് 2026ന് തുടക്കമായപ്പോള്‍.
ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്കോ സ്കൂള്‍സ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 41 ാമത് ഓള് കേരള ഇന്റര്‍സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് 2026ന് തുടക്കമായി. കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി പി.സി ആന്റണി പതാക ഉയര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ആത്മീയാചാര്യന് ഫാ. സെബാസ്റ്റ്യന്‍ ഒറ്റപ്ലാക്കല്‍, എല്‍പി ഹെഡ്മിസ്ട്രസ് ശോഭ ജെയിംസ്, പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ സെക്രട്ടറി സുധീര്‍ ബാബു, പി.പി. ജോണി, സ്കൂള്‍ കോര്‍ഡിനേറ്റര്‍ സില്‍ജി ജോണ്സണ്, പരിശീലകന് വി.എം. പ്രേംകുമാര്‍, കായിക അധ്യാപകന് ശരത് പ്രസാദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഡോണ്‍ ബോസ്കോ ബാസ്കറ്റ്ബോള്‍ അക്കാദമി ക്യാപ്റ്റന്‍ വിഷ്ണു വിനോദ്കുമാര്‍ കായിക താരങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഷിനോ കളപ്പുരയ്ക്കല്‍ സ്വാഗതവും ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജിതിന് മൈക്കിള്‍ നന്ദിയും പറഞ്ഞു. ആദ്യ മത്സരത്തില്‍ ക്രൈസ്റ്റ് വിദ്യാനികേതനെ പരാജയപ്പെടുത്തി, ഡോണ്‍ ബോസ്കോ സ്കൂള്‍സ് ഇരിങ്ങാലക്കുട (61 42) വിജയികളായി. മത്സരത്തില്‍ ഡോണ്‍ ബോസ്കോ സ്കൂളിലെ സവിനയ് ഷാനിഷ് 22 പോയിന്റ് നേടി മികച്ച പ്രകടനം കാഴ്ച വച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി