വെള്ളാനി ഫഌറ്റ് സമുച്ചയം പണി ഉടന്‍ ആരംഭിക്കുക; ഫഌറ്റ് സമുച്ചയ ഭൂമിയിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി
വെള്ളാനിയിലെ നിര്‍മ്മാണം നിലച്ച് കാട് മൂടിക്കിടക്കുന്ന ഫഌറ്റ് പണി ഉടന്‍ ആരംഭിക്കണം എന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ച് ബിജെപി സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വെള്ളാനിയിലെ നിര്‍മ്മാണം നിലച്ച് കാട് മൂടിക്കിടക്കുന്ന ഫഌറ്റ് പണി ഉടന്‍ ആരംഭിക്കണം എന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. 72 എസ്സി, എസ്ടി കുടുംബങ്ങളെ വഴിയാധാരമാക്കിയ കാറളം പഞ്ചായത്ത് ഭരണസമിതിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ വെള്ളാനി സെന്ററില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ബിജെപി സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.ജി. സുഭാഷ് ആധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് പ്രിയ അനില്‍ സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് രാമചന്ദ്രന് കോവില്‍പറമ്പില്‍, കാറളം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വിജില്‍ വിജയന് എന്നിവര്‍ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അജയന് തറയില്‍, മണ്ഡലം സെക്രട്ടറി സരിത വിനോദ്, മണ്ഡലം കര്‍ഷക മോര്‍ച്ച പ്രസിഡന്റ് രാജന് കുളപ്പുള്ളി, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജോയ്സണ്‍, വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്, വാര്‍ഡംഗങ്ങളായ അഞ്ചു, നീതു, രാജന്, മണ്ഡലം യുവ മോര്‍ച്ച ജനറല്‍ സെക്രട്ടറി അമീഷ് എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
കരുവന്നൂര്‍ നിക്ഷേപക കൂട്ടായ്മ സൂചനാ സമരം നടത്തി