ഓപ്പറേഷന് തൂഫാന്; ജനമൈത്രി നേതൃത്വത്തില്‍ യുവജന ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യുവജന ഫുട്ബോള്‍ ടൂര്‍ണമെന്റ് ഫുട്ബോള്‍ താരം വിക്ടര്‍ മഞ്ഞില ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: യുവാക്കളെ ലഹരിയില്നിന്നകറ്റി കായികരംഗത്തേക്കു നയിക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി യുവജന ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഫുട്ബോള്‍ താരം വിക്ടര്‍ മഞ്ഞില ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടില്‍ രണ്ടുദിവസങ്ങളിലായി സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ ഇരിങ്ങാലക്കുടയിലെ 16 ഫുട്ബോള്‍ ടീമുകള്‍ പങ്കെടുത്തു.
ഡിവൈഎസ്പി എം.കെ. ഷാജി, സബ് ഇന്‍സ്പെക്ടര്‍ ഇ.യു. സൗമ്യ, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. വി.സി. വര്‍ഗീസ്, വല്സന്, ജനമൈത്രി സിആര്‍ഒ എസ്ഐ എ.എന്‍. മനോജ്, സമിതിയംഗങ്ങളായ കെ.എന്‍. സുഭാഷ്, പി.ആര്. സ്റ്റാന്‍ലി, ടെല്‍സണ്‍ കോട്ടോളി, ജോണ്സണ് മാമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. സമാപനസമ്മേളനത്തില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സമ്മാനദാനം നിര്‍വഹിച്ചു. നഗരസഭ ചെയര്മാന് എം.പി. ജാക്സണ് മുഖ്യാതിഥിയായിരിന്നു. യുവജനങ്ങളില്‍ കായികാഭിരുചി, അച്ചടക്കം, കൂട്ടായ്മ, സഹകരണ മനോഭാവം എന്നിവ വളര്‍ത്തുന്നതിനും ലഹരിവിരുദ്ധ ബോധവത്കരണം നടത്തുന്നതിനുമാണ് ഈ യുവജന ഫുട്ബോള്‍ ടൂര്‍ണമെന്റ് ലക്ഷ്യമിടുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നീഡ്സ് കേരളപ്പിറവി ദിനം ആഘോഷിച്ചു
ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം; മികച്ച നേട്ടവുമായി എടതിരിഞ്ഞി സെന്റ് മേരീസ് എല്‍പി സ്കൂള്‍
ദി എഐ ടേണ്‍ എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സമ്മേളനം ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു
ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റ് കമ്മിറ്റി ധര്‍ണ നടത്തി
നടവരമ്പിലെ കുടിവെള്ള വിതരണം അടിയന്തരമായി പുനഃസ്ഥാപിക്കണം: ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി
ഇരിങ്ങാലക്കുട ഉപജില്ലാ സ്കൂള്‍ കലോത്സവം; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു