ദി എഐ ടേണ്‍ എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സമ്മേളനം ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഹ്യൂമെയിന്‍ ദി ഹ്യൂമാനിറ്റീസ് ലാബുമായി സഹകരിച്ച് പിജി ഇംഗ്ലീഷ് വകുപ്പ് സം
ഇരിങ്ങാലക്കുട: ദി എഐ ടേണ്‍: പെര്‍സ്പെക്റ്റീവ്സ് ഓണ്‍ നോളജ്, കള്‍ച്ചര്‍, സൊസൈറ്റി എന്ന പേരില്‍ ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു. ഹ്യൂമെയിന്‍ ദി ഹ്യൂമാനിറ്റീസ് ലാബുമായി സഹകരിച്ച് പിജി ഇംഗ്ലീഷ് വകുപ്പ് സംഘടിപ്പിച്ച സമ്മേളനം സാമ്പത്തിക ശാസ്ത്രം, കൊമേഴ്സ്, ചരിത്രം, മനഃശാസ്ത്രം, സോഷ്യല്‍ വര്‍ക്ക് എന്നീ പിജി, ഗവേഷണ വകുപ്പുകളുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. അയര്‍ലണ്ടിലെ ഗ്രിഫിത്ത് കോളജിലെ അഡ്മിഷന്‍സ് (ദക്ഷിണേഷ്യ) ഡയറക്ടര്‍ ദീപക് ലുത്ര സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവ്യര്‍ ജോസഫ് അധ്യക്ഷത വഹിച്ചു.
ഹ്യൂമെയിന്‍ ദി ഹ്യൂമാനിറ്റീസ് ലാബിന്റെ സ്ഥാപകനും മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പിഎച്ച്ഡി പണ്ഡിതനുമായ ഡോ. സിമി കെ. സലിം സമ്മേളന വിഷയം അവതരിപ്പിച്ചു. സെല്‍ഫ് ഫിനാന്സിംഗ്് ഡയറക്ടര്‍ റവഡോ. വില്‍സണ്‍ തറയില്‍ ആശംസാ പ്രസംഗം നടത്തി. കോളജ് മാനേജര്‍ ഫാ. ജോയ് പീനിക്കപ്പറമ്പില്‍ സിഎംഐ അനുഗ്രഹ പ്രഭാഷണം നടത്തി. സെല്‍ഫ് ഫിനാന്സിംഗ്് കോര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന് ഉദ്ഘാടന സെഷനില്‍ പങ്കെടുത്തു. പിജി ഇംഗ്ലീഷ് വിഭാഗം മേധാവിയും കോ ഓര്‍ഡിനേറ്ററും ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ ഔട്ട്റീച്ച് ഡീനുമായ ഡോ. കെ.ജെ. വര്‍ഗീസ് സ്വാഗതവും പിജി ആന്‍ഡ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് മേധാവി ഡോ. സി. ശശി നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നീഡ്സ് കേരളപ്പിറവി ദിനം ആഘോഷിച്ചു
ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം; മികച്ച നേട്ടവുമായി എടതിരിഞ്ഞി സെന്റ് മേരീസ് എല്‍പി സ്കൂള്‍
ഓപ്പറേഷന് തൂഫാന്; ജനമൈത്രി നേതൃത്വത്തില്‍ യുവജന ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റ് കമ്മിറ്റി ധര്‍ണ നടത്തി
നടവരമ്പിലെ കുടിവെള്ള വിതരണം അടിയന്തരമായി പുനഃസ്ഥാപിക്കണം: ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി
ഇരിങ്ങാലക്കുട ഉപജില്ലാ സ്കൂള്‍ കലോത്സവം; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു