നേത്രപരിശോധന തിമിരശസ്ത്രക്രിയ ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട: പി.എല്‍. തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്് ഇന്റര്‍നാഷണലും ഐ ഫൗണ്ടേഷന് ആശുപത്രിയും സംയുക്തമായി നേത്രപരിശോധന തിമിരശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. പി.എല്‍. തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ സംഘടിപ്പിച്ച ക്യാമ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്സന് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. ക്ലമന്റ് തോട്ടാപ്പിള്ളി, റീജിയണ്‍ ചെയര്മാന് എന്‍. സത്യന്, സോണ്‍ ചെയര്മാന് സി.ജെ. ആന്റോ, ശിവന് നെന്മാറ, കൊമ്പിടിഞ്ഞാമക്കല്‍ ലയണ്‍സ് ക്ലബ് സെക്രട്ടറി പ്രഫ. കെ.ആര്. വര്‍ഗീസ്, ട്രഷറര്‍ ബിജു കൊടിയന്‍, എം.കെ. ഷാജി, വര്‍ഗീസ് പട്ടത്ത് എന്നിവര്‍ പങ്കെടുത്തു.

കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലിക്ക് പ്രൗഢമായ ആരംഭം