ഡോണ്‍ബോസ്കോ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിന് പ്രൗഢോജ്വലതുടക്കം
ഇരിങ്ങാലക്കുട: മുപ്പത്തേഴാമത് അഖിലകേരള ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിന് ഡോണ്‍ബോസ്കോ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. ഇന്റര്‍ നാഷ്ണല്‍ ബാസ്കറ്റ്ബോള്‍ താരം യൂട്രിക് പെരേര ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഡോണ്‍ബോസ്കോ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോയ്സണ്‍ മുളവരിക്കല്‍, ഡോണ്‍ബോസ്കോ അലുമിന പ്രസിഡന്റ് സിബി പോള്‍, പിടിഎ പ്രസിഡന്റ് ശിവപ്രസാദ്, ബാസ്കറ്റ് ബോള്‍ പരിശീലകന് സന്ദേശ് ഹരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഐഎസ്സി പ്രിന്‍സിപ്പല്‍ ഫാ. മനു പീടികയില്‍ നന്ദി പറഞ്ഞു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ വിവിധ ജില്ലകളിലായി 21 ടീമുകളാണ് പങ്കെടുക്കുന്നത്. നാളെ ടൂര്‍ണമെന്റിന് പരിസമാപ്തിയാവും. ആദ്യറൗണ്ട് കളിയില്‍ ഡോണ്‍ബോസ്കോ എച്ച്എസ്എസ് ഇരിങ്ങാലക്കുട, ലൂര്‍ദ്ദ് പബ്ലിക്ക് കോട്ടയത്തെ (59 42)ന് പരാജയപ്പെടുത്തി.