തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഷീ ഫിറ്റ്നസ് സെന്റര്‍ ആനന്ദപുരത്ത്
ആനന്ദപുരം: തൃശൂര്‍ ജില്ല പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ സ്ഥാപിക്കുന്ന ഷീ ഫിറ്റ്നസ് സെന്റര്‍ മുരിയാട് പഞ്ചായത്തിലെ ആനന്ദപുരം അംഗനവാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വനിതകളുടെ ആരോഗ്യ സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ടു തൃശൂര്‍ ജില്ല പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ള മികവാര്‍ന്ന പദ്ധതികളുടെ ഭാഗമായാണ് പറപ്പൂക്കര ഡിവിഷന് അനുവദിച്ച ഷീ ഫിറ്റ്നസ് സെന്റര്‍ ആനന്ദപുരത്തു പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷനായിരുന്നു. ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലത ചന്ദ്രന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, കെ. വൃന്ദകുമാരി, നിത അര്ജുനന്, ശ്രീജിത്ത് പട്ടത്ത്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനിത രവി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പ്രഫ. ബാലചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. ട്രെയിനര്‍ രഹ്ന ജോണ്സണ് ക്ലാസ് നയിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ