മഹാത്മാ മഹാ സംഗമം സംഘാടക സമതി ഓഫീസിന്റെ ഉദ്ഘാടനം നടന്നു
പൊറത്തിശേരി: മഹാത്മ എല്‍പി ആന്‍ഡ് യുപി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മഹാത്മാ മഹാ സംഗമം എന്ന് പരിപാടിയുടെ സംഘാടക സമതി ഓഫീസിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയാ ഗിരി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. സംഘടന പ്രസിഡന്റ് ക്യാപ്റ്റന്‍ ദാസന് അധ്യക്ഷത വഹിച്ച യോഗത്തില്‍, ട്രഷറര്‍ ഷാജി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സ്കൂള്‍ മാനേജര്‍ വി.എം. സുശിതാംമ്പരന്, കാറളം പഞ്ചായത്ത് മെമ്പര്‍ സുനില്‍ മാലാന്ത്ര, പിടിഎ പ്രസിഡന്റ് കെ.എം. ബാബുരാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു. യോഗത്തില്‍ ജോയിന്റ് സെക്രട്ടറി ജയദേവന് രാമന്‍കുളത്ത് നന്ദിയും രേഖപ്പെടുത്തി. മഹാത്മാ മഹാസംഗമം ഡിസംബര്‍ 31, ജനുവരി ഒന്ന് തിയ്യതികളിലായി പൊറത്തിശേരി കണ്ടാരംതറ മൈതാനത്ത് നടക്കും 31ന് വൈകീട്ട് പൂര്‍വ വിദ്യാര്‍ഥികളുടെ മക്കളുടെയും, നിലവില്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ പരിപാടികളും ഒന്നിന് രാവിലെ ആദരണ സദസും പൊതുസമ്മേളനവും തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ഥികളുടെ കലാപരിപാടികളും, വൈകീട്ട് ഏഴിന് മെഗാഷോയും അരങ്ങേറും.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു