വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സായാഹ്ന ജന സദസ് നടത്തി
കോണത്തുകുന്ന്: കേന്ദ്ര സംസ്ഥാന ബജറ്റിലെ നികുതി ഭീകരതക്കെതിരെയും രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോണത്തുകുന്നു ജംഗ്ഷനില്‍ സായാഹ്ന ജന സദസ് നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. വി.എം. മൊഹിയുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.യു. സുരേഷ് കുമാര്‍, കമാല്‍ കാട്ടകത്തു, എ. ചന്ദ്രന്, ടി.എന്‍. സത്യന്, വി. മോഹന്‍ദാസ്, ബിജു പോള്‍, ടി.കെ. ഹമീദ്, അനില്‍ മുല്ലശ്ശേരി, മല്ലിക ആനന്ദന്, മായ രാമചന്ദ്രന്, സക്കീര്‍ കോല്‍പറമ്പില്‍, സലിം അറക്കല്‍ എന്നിവര്‍ സംസാരിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്