വേനല്‍ ചൂടില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി തണ്ണീര്‍പന്തല്‍ ഒരുക്കി എഐവൈഎഫ് എടതിരിഞ്ഞി മേഖല കമ്മിറ്റി
എടതിരിഞ്ഞി: കടുത്ത ചൂടില്‍ പൊതുജനങ്ങളുടെ ദാഹമകറ്റാന്‍ എഐവൈഎഫ് എടതിരിഞ്ഞി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നാമത്തെ തണ്ണീര്‍ പന്തല്‍ കാക്കത്തുരുതി ബസ്സ്റ്റോപ്പ് പരിസരത്ത് ഒരുക്കി. തണ്ണീര്‍ പന്തലിന്റെ ഉദ്ഘാടനം സിപിഐ പടിയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.ആര്. രമേഷ് നിര്‍വഹിച്ചു. എഐവൈഎഫ് മണ്ഡലം ജോയിന്റ് സെക്രട്ടറി വിഷ്ണു ശങ്കര്‍, മേഖല പ്രസിഡന്റ് അഭിജിത്, കാര്‍ത്തിക്, മേഖല കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.