ഇരിങ്ങാലക്കുട ഗേള്‍സ് സ്കൂളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തുറന്നു
ഇരിങ്ങാലക്കുട: പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുടെ സഹായത്തോടെ ഇരിങ്ങാലക്കുട ഗേള്‍സ് സ്കൂളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോണ്‍, ഇരിങ്ങാലക്കുട ബിപിസി കെ.ആര്. സത്യപാലന്, പിടിഎ പ്രസിഡന്റ് വി.വി. റാല്‍ഫി, കെ.ആര്. ധന്യ, ബീന ബേബി, എ.ആര്. സുരഭി എന്നിവര്‍ സംസാരിച്ചു.