കേരള കോണ്‍ഗ്രസ് (എം) ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധജ്വാല നടത്തി
ഇരിങ്ങാലക്കുട: മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ട കേന്ദസര്ക്കാരിനെതിരെയും കലാപത്തില്‍ വിധേയരായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കോണ്‍ഗ്രസ് (എം) ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതിഷേധ ജ്വാല നടത്തി.തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ജൂലിയസ് ആന്റണി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ. വര്‍ഗീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. മിഥുന് തോമസ് ടി., റോബി കാളിയങ്കര, കെ. സതീഷ്, സുനില്‍ ചെരടായി, പി.ആര്. സുശീലന്, വര്‍ഗീസ് ജോണ്‍, സി.എ. വര്‍ഗീസ്, പി.എസ്. ജയരാജന്, സി.എ. വേലായുധന് എന്നിവര്‍ പ്രസംഗിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്