തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു
തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഫുഡ് ടെക്നോളജി വിഭാഗവും മൈക്രോ ബയോളജി വിഭാഗവും സംയുക്തമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. മൈക്രോ ബയോളജി വകുപ്പ് മേധാവി ഡോ. അനുശ്രീ തന്പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട ഭക്ഷ്യ സുരക്ഷാ വകുപ്പ് മേധാവി പി.ആർ. രാജി ഉദ്ഘാടനവും സോവനീർ പ്രകാശനവും നിർവ്വഹിച്ചു. ഫുഡ് അനാലിസ്റ്റ് പി.എസ്. സുമേഷ് ഭക്ഷ്യസുരക്ഷയെക്കുറിച്ച് വിദ്യാർഥിൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.