ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ വന്ദേ തിരംഗ് എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ദേശീയ ചിഹ്നങ്ങളോടുള്ള ആദരം പ്രകടിപ്പിച്ചും രാജ്യത്തിന്റെ ഐക്യം, അഖണ്ഡത എന്നിവയോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ചും ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ വന്ദേ തിരംഗ് എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. സ്റ്റാഫ് വെല്‍ഫയര്‍ കമ്മിറ്റിയാണ് പരിപാടി നടത്തിയത്. മാനേജര്‍ ഫാ. ജോയി പീനിക്കപ്പറമ്പില്‍ സിഎംഐ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് എക്സി. ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ.വി.ഡി. ജോണ്‍, വിവിധ വിഭാഗങ്ങളുടെ മേധാവികള്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്കി. അധ്യാപകരായ ഡോ. അരുണ്‍ അഗസ്റ്റിന്, വിവേക് സി. രവി, പി.വി. ഭാഗ്യശ്രീ എന്നിവര്‍ നേതൃത്വം നല്കി.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ
മുരിയാട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ പാഠം ഒന്ന് പാടത്തേയ്ക്ക് ഞാറ് നടീല്‍ ഉത്സവം സംഘടിപ്പിച്ചു