ഓട്ടോടാക്സി, ബസ് ജീവനക്കാര്‍ക്ക് വേണ്ടി പ്രമേഹ, വൃക്കരോഗനിര്‍ണയ ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട: കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബും സേവാഭാരതിയും സംയുക്തമായി ഓട്ടോടാക്സി, ബസ് ജീവനക്കാര്‍ക്ക് വേണ്ടി സൗജന്യ പ്രമേഹ, വൃക്കരോഗനിര്‍ണയ ക്യാമ്പ് നടത്തി. ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നടന്ന ക്യാമ്പ് നഗരസഭാ ചെയര്‍പേഴ്സണ്‍ സുജാ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സിജു യോഹന്നാന്, ലയണ്‍സ് ക്ലബ്ബ് ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ ജോണ്സന് കോലങ്കണ്ണി, ഖണ്ഡ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എം.യു. മനോജ്, മെട്രോ ഹെല്‍ത്ത് കെയര്‍ മാനേജര്‍ മുരളീദത്തന്‍ എന്നിവര്‍ പങ്കെടുത്തു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ