ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
ആനന്ദപുരം: ചെറുപുഷ്പ ദേവാലയത്തിലെ ഇടവക മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ കന്യകാമറിയത്തേയും വിശുദ്ധ സെബസ്ത്യാനോസിനേയും സംയുക്ത തിരുനാളിന് കൊടിയേറി. പറപ്പൂക്കര ഫൊറോന വികാരി ഫാ. ജോയ് പെരേപ്പാടന് കൊടികയറ്റം നിര്‍വഹിച്ചു. സാന്‍ജോ സദന് ഡയറക്ടര്‍ ഫാ. തോമസ് വെളക്കനാടന്‍ സഹകാര്‍മികനായിരുന്നു. വീടുകളിലേക്കുള്ള അമ്പ് എഴുന്നള്ളിപ്പ് ഇന്ന് രാവിലെ 6.30 ന് ദിവ്യബലിയെ തുടര്‍ന്ന് ആരംഭിക്കും. വൈകീട്ട് 5.30ന് കൂടുതുറക്കല് ശുശ്രൂഷ ഉണ്ടായിരിക്കും. രാത്രി 10ന് അമ്പ് എഴുന്നള്ളിപ്പുകള്‍ പള്ളിയില്‍ സമാപിക്കും. തിരുനാള്‍ ദിനമായ നാളെ രാവിലെ 10.30 ന് തിരുനാള്‍ ദിവ്യബലി. തിരുനാള്‍ പ്രദക്ഷിണം വൈകീട്ട് നാലിന് ആരംഭിച്ച് ഏഴിന് പള്ളിയില്‍ സമാപിക്കും. എട്ടിന് എട്ടാമിട ഊട്ടുതിരുനാള്. രാവിലെ ഒമ്പതിന് ദിവ്യബലി. തുടര്‍ന്ന് നേര്‍ച്ച ഊട്ട് ഉണ്ടായിരിക്കും. തിരുനാളിന്റെ വിപുലമായ നടത്തിപ്പിന് വികാരി ഫാ. ആന്റോ കരിപ്പായി, കൈക്കാരന്മാരായ ജോണ്‍ ഇല്ലിക്കല്‍, പൗലോസ് കറുകുറ്റിക്കാരന്‍, തോമസ് പൊതപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും
മരിച്ചവരുടെ ഓര്‍മ്മദിനം
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു