ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ഭീഷണി- റവന്യൂമന്ത്രി കെ. രാജന്
ഇരിങ്ങാലക്കുട: ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളാണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് പറഞ്ഞു.കെ വി രാമന് മാസ്റ്ററുടെ പ്രഥമ വിയോഗ വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.. മതേതര മൂല്യങ്ങളും മാനവികതയും നിലനിര്‍ത്താനാണ് കെ.വി രാമനാഥന് മാസ്റ്ററെ പോലെയുള്ള മനുഷ്യസ്നേഹികള്‍ പരിശ്രമിച്ചതെന്നും അദ്ദേഹത്തെ ഇരിഞ്ഞാലക്കുടയുടെ ഗുരുനാഥനായി ഭൂരിപക്ഷവും കരുതുന്നുവെങ്കിലും പിതൃതുല്യനായിട്ടാണ് താന്‍ പരിഗണിക്കുന്നത് എന്നും മന്ത്രി അഭിപ്രായപ്പെട്ടു. പ്രശസ്ത സാഹിത്യകാരന് ഇ.പി. ശ്രീകുമാറിന് സാഹിത്യ സമ്മാനം യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന് നിര്‍വഹിച്ചു. കെ.കെ. കൃഷ്ണാനന്ദ ബാബു അധ്യക്ഷത വഹിച്ചു. യുവ കലാസാഹിതി ജില്ലാ സെക്രട്ടറി സോമന് താമരക്കുളം, പ്രശസ്ത ഭിഷഗ്വരന് ഡോ. വി.പി. ഗംഗാധരന്, അഡ്വ. രാജേഷ് തമ്പാന്, വി.എസ്. വസന്തന്, അഡ്വ. കെ.ജി. അജയകുമാര്‍, റഷീദ് കാറളം എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട അയ്യങ്കാളി സ്ക്വയറില്‍ മാഷുടെ ശിഷ്യരും ആരാധകരും പങ്കെടുത്ത ചടങ്ങ് യുവകലാസാഹിതി മണ്ഡലം കമ്മിറ്റിയും ഇരിങ്ങാലക്കുട മഹാത്മാഗാന്ധി ലൈബ്രറിയും ചേര്‍ന്നാണ് സംഘടിപ്പിച്ചത്.