യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ നിര്‍ധനരായ ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്യുന്നു.
ഇരിങ്ങാലക്കുട: യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ നിര്‍ധനരായ ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസറുദ്ദീന് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് അക്കൗണ്ട് മണ്ഡലം പ്രസിഡന്റ് ജോമോന് മണാത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന് മുഖ്യാതിഥിയായി. ടൗണ്‍ മണ്ഡലം മുന്‍ പ്രസിഡന്റ് ശ്രീറാം ജയപാലന്, സാഹിത്യകാരന് അരുണ്‍ ഗാന്ധിഗ്രാം, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി എ.സി. സുരേഷ്, കെഎസ്യു ജില്ലാ സെക്രട്ടറി ജിപ്സം ബിജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ.എസ്. അസ്കര്‍ സ്വാഗതവും ജെറോം ജെ. മാമ്പിള്ളി നന്ദിയും പറഞ്ഞു.

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം നാളെ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
പച്ചക്കുടയ്ക്കു കീഴില്‍ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷിവികസന പദ്ധതിക്ക് തുടക്കമായി