കാറളം എഫ്ഡബ്ല്യൂസി കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ബിന്ദു പ്രദീപ് നിര്‍വഹിച്ചു
കാറളം ഗ്രാമപ്പഞ്ചായത്തില്‍ ഹെല്‍ത്ത് ഗ്രാന്റ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കാറളം എഫ്ഡബ്ല്യൂസി കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ബിന്ദു പ്രദീപ് നിര്‍വഹിക്കുന്നു.
കാറളം: കാറളം ഗ്രാമപ്പഞ്ചായത്തില്‍ ഹെല്‍ത്ത് ഗ്രാന്റ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കാറളം എഫ്ഡബ്ല്യൂസി കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ മാലാന്ത്രയുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് ബിന്ദു പ്രദീപ് നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ പഞ്ചായത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക സുഭാഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്മാന് ജഗജി കായംപുറത്ത്, ബ്ലോക്ക് മെമ്പര്‍ മോഹനന് വലിയാട്ടില്‍, മെമ്പര്‍മാരായ ലൈജു ആന്റണി, ബീന സുബ്രഹ്മണ്യന്, സുരേന്ദ്രലാല്‍, വൃന്ദ അജിത്കുമാര്‍, അജയന് തറയില്‍, ശശികുമാര്‍ എന്നിവര്‍ ആശംസകളും വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അമ്പിളി റെനില്‍ നന്ദിയും പറഞ്ഞു. ഏകദേശംസ 1500 സ്ക്വയര്‍ ഫീറ്റില്‍ പണിയുന്ന കെട്ടിടം സെപ്റ്റംബറില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

മുരിയാട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ പാഠം ഒന്ന് പാടത്തേയ്ക്ക് ഞാറ് നടീല്‍ ഉത്സവം സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
മുരിയാട് പഞ്ചായത്ത് പൊതുജലാശയങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു
ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് വഴി കാറളം പഞ്ചായത്തിന് അനുവദിച്ച വാഹനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്