ചാത്തന് മാസ്റ്റര്‍ ബണ്ട് റോഡിലും മാലിന്യം; രാവിലെ നാട്ടുകാര്‍ നടക്കാനിറങ്ങുന്ന റോഡാണിത്
മാടായിക്കോണം: ആനന്ദപുരം ചാത്തന് മാസ്റ്റര്‍ ബണ്ട് റോഡില്‍ മാലിന്യം. മാടായിക്കോണം കോന്തിപുലം പാലത്തിന് സമീപത്തുനിന്നും ആനന്ദപുരത്തേക്ക് പോകുന്ന ചാത്തന്മാസ്റ്റര് ബണ്ട് റോഡിലാണ് കനാലിന്റെ അരികില്‍ വ്യാപകമായി മാലിന്യം തള്ളുന്നത്. ബണ്ട് റോഡ് കിഴക്കേ പാലം കഴിഞ്ഞുള്ള വലിയ മദിരാശി മരം മുതല്‍ അങ്ങേയറ്റം വരെ റോഡിന്റെ ഇരുവശത്തും കോഴിമാലിന്യം മുതല്‍ കുട്ടികളുടെ ഡയപ്പറും സാനിറ്ററി പാടുകളും ഇവിടെ ഉപേക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ചാത്തന്മാസ്റ്റര് റോഡില്‍ അഞ്ഞൂറ് മീറ്റര്‍ അകലെ പാലത്തിനടിയിലേക്ക് രാത്രി കക്കൂസ് മാലിന്യം തള്ളിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. രാവിലെ ഒട്ടേറെ പേര് നടക്കാനിറങ്ങുന്ന റോഡാണിത്. മാലിന്യം വലിച്ചെറിയുന്നതുമൂലമുണ്ടാകുന്ന ദുര്‍ഗന്ധം അസഹനീയമാണ്. ഈ പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിക്കണമെന്ന് കാലങ്ങളായി പ്രദേശവാസികള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടികളും ഉണ്ടായിട്ടില്ല. മാലിന്യം തള്ളുന്നവരെ കണ്ടെത്തി ശക്തമായ നടപടിയെടുത്തെങ്കില്‍ മാത്രമേ ഇതവസാനിപ്പിക്കാന്‍ കഴിയു.