വെള്ളാങ്ങല്ലൂര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ഊട്ടു തിരുനാള്‍ നാളെ
വെള്ളാങ്ങല്ലൂര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാളിന്റെ ഭാഗമായുള്ള ഊട്ടുതിരുനാളിന് കല്‍പ്പറമ്പ് ഫൊറോന വികാരി ഫാ. ജോസ് മഞ്ഞളി കൊടിയേറ്റം നിര്‍വഹിക്കുന്നു.
വെള്ളാങ്ങല്ലൂര്‍: സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാളിന്റെ ഭാഗമായുള്ള ഊട്ടുതിരുനാളിന് കൊടിയേറി. കല്‍പ്പറമ്പ് ഫൊറോന വികാരി ഫാ. ജോസ് മഞ്ഞളി കൊടിയേറ്റം നിര്‍വഹിച്ചു. തുടര്‍ന്ന് നേര്‍ച്ച പായസം വെഞ്ചിരിച്ചു. തിരുനാള്‍ ദിനമായ നാളെ രാവിലെ പത്തിന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. ആന്റണി നമ്പളം മുഖ്യ കാര്‍മികത്വം വഹിക്കും. കല്ലേറ്റുംകര പാക്സ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ദിലീപ് വിതയത്തില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ഊട്ടുനേര്‍ച്ച. തിരുനാളിന്റെ വിജയത്തിന് വികാരി ഫാ. ഷെറന്‍സ് എളംതുരുത്തി, കൈക്കാരന്മാരായ സാബു കൂളിയാടന്‍, ജോയ് കോലങ്കണ്ണി, ഇഗ്ലേഷ്യസ് കോലങ്കണ്ണി, ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ ജെ. ജോണ്സണ്, ജോയിന്റ് കണ്‍വീനര്‍ വര്‍ഗീസ് കാനംകുടം, ആന്റോ കോലങ്കണ്ണി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.

വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
കെസിവൈഎം യുവജന കലോത്സവം നിറവ് 2026 ലോഗോ പ്രകാശനം ചെയ്തു
സെന്റ് സേവിയേഴ്സ് ദേവാലയത്തിലെ കച്ചേരിപ്പടി കപ്പേളയില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍
അരിപ്പാലം സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് കൊടികയറി