നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളും ഊട്ടുനേര്‍ച്ചയും 15 ന്
നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ദേവാലയത്തിലെ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിന്റെ കൊടിയേറ്റം ഇരിങ്ങാലക്കുട സ്പിരിച്ച്വാലിറ്റി സെന്റര്‍ സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. ആന്റോ തച്ചില്‍ നിര്‍വഹിക്കുന്നു. വികാരി ഫാ. വര്‍ഗീസ് ചാലിശേരി സമീപം.
നടവരമ്പ്: നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളും ഊട്ടുനേര്‍ച്ചയും 15 ന് ആഘോഷിക്കും. ഇരിങ്ങാലക്കുട സ്പിരിച്ച്വാലിറ്റി സെന്റര്‍ സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. ആന്റോ തച്ചില്‍ തിരുനാള്‍ കൊടിയേറ്റം നിര്‍വഹിച്ചു. 14 ന് വൈകീട്ട് 5.30 ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി, കൂടുതുറക്കല് ശുശ്രൂഷ, പള്ളിചുറ്റി പ്രദിക്ഷണം എന്നിവയ്ക്ക് ഫാ. ലിജു മഞ്ഞപ്രക്കാരന്‍ മുഖ്യകാര്‍മ്മികനാകും. തിരുനാള്‍ ദിനമായ 15 ന് രാവിലെ 6.30 ന് ദിവ്യബലി. തുടര്‍ന്ന് നേര്‍ച്ച ഊട്ട് ആശീര്‍വാദം നടക്കും. 9.30 ന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് കൊടകര സഹ്യദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഫൈനാന്‍സ് ഓഫീസര്‍ ഫാ. സിബിന് വാഴപ്പിള്ളി കാര്‍മികത്വം വഹിക്കും.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമാംഗം ഫാ. ജോജോ അരിക്കാടന്‍ സിഎംഐ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, നേര്ച്ചയുട്ട് വിതരണം എന്നിവ നടക്കും. 13, 14, 15 തീയതികളില്‍ മാതാവിന്റെ വള, മാല, കിരീടം എന്നിവ എടുത്തുവെയ്ക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. വര്‍ഗീസ് ചാലിശേരി, ജനറല്‍ കണ്‍വീനര്‍ ആച്ചാണ്ടി ജോണ്‍ സണ്ണി, കൈക്കാരന്മാരായ മാളിയേക്കല്‍ കുരിയപ്പന്‍ ജോസഫ്, പൊട്ടത്തുപറമ്പില്‍ ഔസേഫ് ഡേവിഡ്, കോരേത്ത് ദേവസി ബിജു തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍