ഭക്തിയുടെ നിറവില്‍ നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം; ആട്ടവും പാട്ടുമായി മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ശോഭയാത്രകളും
ഇരിങ്ങാലക്കുടയില്‍ സംഗമേശ്വര ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭയാത്ര.
ഇരിങ്ങാലക്കുട: ഭക്തിയുടെ നിറവില്‍ നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം. ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ശോഭയാത്രകളില്‍ ഉണ്ണികണ്ണന്‍മാരുടെയും ഗോപികമാരുടെയും വേഷമണിഞ്ഞ് കുട്ടികള്‍ അണിനിരന്നു. ഇരിങ്ങാലക്കുട പട്ടണത്തില്‍ സംഗമേശ്വര ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭയാത്ര ശ്രീകൂടല്‍മാണിക്യം ക്ഷേത്ര നടയില്‍ നിന്നും പുറപ്പെട്ട് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ വച്ച് കാരുകുളങ്ങര, പുറ്റിങ്ങല്‍ ക്ഷേത്രം,ചെട്ടിപ്പറമ്പ് എന്നിവടങ്ങളില്‍ നിന്നുള്ള ശോഭയാത്രകളുമായി ചേര്‍ന്ന് കൂടല്‍മാണിക്യം ക്ഷേത്രനടയില്‍ സമാപിച്ചു. ഗോപിക നൃത്തം, പ്രസാദ വിതരണം എന്നീ പരിപാടികളും ഇതോടനുബന്ധിച്ച് നടന്നു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ