പ്രധാന ആകര്‍ഷണമായി തോല് പാവക്കൂത്ത്; സെന്റ് ജോസഫ്സ് കോളജിലെ ദേശീയ സെമിനാര്‍ സമാപിച്ചു
ഭാരതീയ ജ്ഞാന സമ്പ്രദായങ്ങളും സാംസ്കാരിക പൈതൃകവും ആധുനിക പഠനവുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി സെന്റ് ജോസഫ് കോളജില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറിനറെ സമാപന ദിവസം ഐഐടി ഖരഗ്പൂരിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. അനുരാധ ചൗധരി ഇന്ത്യന്‍ മനഃശാസ്ത്രം: സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളജില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ സമാപിച്ചു. സെമിനാറിനോടനുബന്ധിച്ച് പാലക്കാട് കൂനത്തറയിലെ സംഘം തോല്‍പ്പാവകൂത്ത് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന അക്കാദമിക് സെഷനുകളില്‍ പ്രഫ. എസ്. അച്യുത് ശങ്കര്‍ (മുന്‍ ഡയറക്ടര്‍, സി-ഡിറ്റ്, ബയോഇന്‍ഫര്‍മാറ്റിക്സ്, കേരള സര്‍വകലാശാല) നവീന രാഗതാളപദ്ധതിയിലെ പാരമ്പര്യങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
തുടര്‍ന്ന് റിസര്‍ച്ച് ഹാളില്‍ ഐഐടി ഖരഗ്പൂരിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. അനുരാധ ചൗധരി ഇന്ത്യന്‍ മനഃശാസ്ത്രം: സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഭാരതീയ മനശാസ്ത്ര ചിന്തകള്‍ ആധുനിക അക്കാദമിക് പഠനങ്ങളുമായി സംവദിക്കേണ്ടതിന്റെ ആവശ്യകത അവര്‍ ചൂണ്ടിക്കാട്ടി കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തില്‍ ഡോ. അനുരാധ ചൗധരി (കോ ഓര്‍ഡിനേറ്റര്‍, ഇന്ത്യന്‍ നോളേജ് സിസ്റ്റംസ് ഡിവിഷന്, എഐസിടിഇ മിനിസ്റ്ററി ഓഫ് എഡ്യൂക്കേഷന്‍, ജിഒഐ)യും കേരള സര്‍ക്കാറിന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ ടാന്‍ജിബിള്‍ ആന്‍ഡ് ഇന്‍ടാന്‍ജിബിള്‍ കള്‍ച്ചറല്‍ ഹെറിറ്റേജിന്റെ സെക്രട്ടറി പി.വി. ലൗലിനും മുഖ്യാതിഥികളായി പങ്കെടുത്തു. സെമിനാര്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. വി.എസ്. സുജിത സെമിനാര്‍ അവലോകനവും സുവോളജി വിഭാഗം അധ്യക്ഷ ഡോ. ജി. വിദ്യ നന്ദിയും രേഖപ്പെടുത്തി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി