പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന രജത നിറവിന്റെ ഭാഗമായി സ്കൂളിന്റെ മുന്‍വശത്ത് സ്ഥാപിച്ചിരിക്കുന്ന ജൂബിലി കവാട സമര്‍പ്പണം പ്രശസ്ത സിനിമാ താരവും പൂര്‍വ വിദ്യാര്‍ഥിയുമായ ടൊവിനോ തോമസ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന രജത നിറവിന്റെ ഭാഗമായി സ്കൂളിന്റെ മുന്‍വശത്ത് സ്ഥാപിച്ചിരിക്കുന്ന ജൂബിലി കവാട സമര്‍പ്പണം പ്രശസ്ത സിനിമാ താരവും പൂര്‍വ വിദ്യാര്‍ഥിയുമായ ടൊവിനോ തോമസ് നിര്‍വഹിച്ചു.
സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി. ആന്സന് ഡൊമിനിക്, പിടിഎ പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, സഹ രക്ഷാധികാരി ആന്റണി ജോണ്‍ കണ്ടംകുളത്തി, കത്തിഡ്രല്‍ ട്രസ്റ്റി തോമസ് തൊകലത്ത്, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി, സ്റ്റാഫ് സെക്രട്ടറി എ.ടി. ഷാലി, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധി ജിബിന്‍ ജോണി കൂനന്‍, ഫൈനാന്‍സ് കണ്‍വീനര്‍ ലിംസണ്‍ ഊക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് സോളാര്‍ യൂണിറ്റിന് നല്കുന്ന 10 ലക്ഷം രൂപയുടെ ചെക്ക് സൗത്ത് ഇന്ത്യന്‍ ബാങ്ക് റീജിയണല്‍ മാനേജര്‍ റാണി സക്കറിയ സ്കൂളിന് നല്കി. കവാട നിര്‍മ്മാണം നിര്‍വഹിച്ച കോണ്ട്രാക്ട്ര് ജോജോ വെള്ളാനിക്കാരനെ ടോവിനോ തോമസ് ആദരിച്ചു. മനോഹരമായ ജൂബിലി കവാടം ടൊവിനോ തോമസാണ് സ്പോണ്സര് ചെയ്തത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ