പച്ചക്കുടയ്ക്കു കീഴില്‍ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷിവികസന പദ്ധതിക്ക് തുടക്കമായി
പച്ചക്കുട സമഗ്ര കാര്‍ഷികവികസന പരിപാടിയുടെ ഭാഗമായ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷി വികസന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: പച്ചക്കുട സമഗ്ര കാര്‍ഷികവികസന പരിപാടിയുടെ ഭാഗമായ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷി വികസന പദ്ധതി നിര്‍മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. പടിയൂര്‍ പൂമംഗലം പാടശേഖരത്തില്‍ 1.3 കിലോമീറ്റര്‍ ബണ്ട് റോഡ്, രണ്ട് സ്ലൂയിസുകള്‍, മനക്കല് കോള്‍പാടത്ത് 50 എച്ച്പി പമ്പ് സെറ്റ്, എടക്കുളം പടിഞ്ഞാറെ പാടശേഖരത്തില്‍ 20 എച്ച്പി പമ്പ് സെറ്റ്, പതിനൊന്നാം ചാള് മേഖലയില്‍ അഞ്ച് എച്ച്പി മോണോബ്ലോക്ക് പമ്പ് സെറ്റ്, ഷണ്മുഖം കനാലില്‍ വിസിബി കം സ്ലൂയിസ് ട്രാന്‍സ്ഫോര്‍മര്‍ തുടങ്ങിയവ ഉള്‍പ്പെട്ട സമഗ്രപദ്ധതിയാണിത്. പച്ചക്കുടയില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി രൂപ വകയിരുത്തി നടപ്പിലാക്കുന്ന പദ്ധതിയാണ് പൂമംഗലം പടിയൂര്‍ കോള്‍ വികസനം പദ്ധതി.
പൂമംഗലം പടിയൂര്‍ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഏകദേശം 240 ഹെക്ടറോളം വിസ്തൃതി വരുന്ന പൂമംഗലം പടിയൂര്‍ കോള്‍ മേഖലയുടെ വികസനമാണ് പദ്ധതി സാക്ഷാത്കരിക്കുന്നത്. ഇതേ മാതൃകയില്‍ മൂന്നു കോടി രൂപ ചിലവില്‍ ആരംഭിക്കുന്ന വെള്ളാനി പുളിയംപാടം സമഗ്ര കാര്‍ഷിക വികസന പദ്ധതിയും ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി.
പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ സി.എം. റുബീന പദ്ധതി വിശദീകരിച്ചു. വെള്ളാങ്കല്ലൂര്‍ ഡിവിഷന് ജില്ലാ പഞ്ചായത്ത് അംഗം ഷക്കീല ടീച്ചര്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമ രാമന്, പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ജോയ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിതിന് ഗോപി, പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ രാഗി ഗിരീഷ്, ഈശ്വരി ജയന്, കെ.വി. ഹജീബ്, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം നാളെ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി