ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ ഉദ്ഘാടനം ചെയ്തപ്പോള്‍.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ വിവരസാങ്കേതിക മേഖലയിലെ ആഗോള ഭീമന്മാരായ ഇന്റലുമായി സഹകരിച്ച് ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എഡ് ഗെയ്റ്റ് ടെക്നോളജീസിന്റെ സാങ്കേതിക പിന്തുണയോടെയാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഹൈ പെര്‍ഫോമന്‍സ് കമ്പ്യൂട്ടിംഗ്, ജനറേറ്റീവ് എഐ, ഡാറ്റ സയന്‍സ്, കമ്പ്യൂട്ടിംഗ് സെക്യൂരിറ്റി തുടങ്ങിയ അത്യാധുനിക സാങ്കേതിക മേഖലകളില്‍ പ്രായോഗിക പരിജ്ഞാനം നേടുന്നതിനുള്ള സൗകര്യമാണ് ലാബിലൂടെ ഒരുക്കുന്നത്.
വ്യവസായ അക്കാദമിക് സഹകരണം ശക്തിപ്പെടുത്തുന്നതിനും വിദ്യാര്‍ഥികള്‍ക്ക് വ്യവസായ ആവശ്യകതകള്‍ക്ക് അനുസൃതമായ സാങ്കേതിക നൈപുണ്യം വികസിപ്പിക്കുന്നതിനും ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനും ഈ സഹകരണം സഹായകമാകും. കൃത്രിമ ബുദ്ധിയുടെയും ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെയും മേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനഗവേഷണ അവസരങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായാണ് ഇന്റല്‍ ഉന്നതി ലാബിനെ കോളജ് വിലയിരുത്തുന്നത്. ഇന്റല്‍ ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സീനിയര്‍ മാനേജര്‍ എഡ്യൂക്കേഷന്‍ ഗൗരവ് സിദ്ധാര്‍ത്ഥ്, എഡ്ഗേറ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ബിസിനസ് മാനേജര്‍ ആര്. അനില്‍ കുമാര്‍, കോളജ് ജോയിന്റ് ഡയറക്ടര്‍ ഫാ.ഡോ. മില്‍നര്‍ പോള്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ.ഇ.എസ്. ശ്രീത, അധ്യാപകരായ ടിസി. ജിബി, ദിയ അന്ന മാത്യു, മരിയ സെബി, റെനി ജോസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
കെയ്റോസ് കുടുംബസംഗമം 2026 സംഘടിപ്പിച്ചു
ജനമൈത്രി പൊലിസിന്റെ എന്റെ യാത്ര സുരക്ഷിതം ക്യാമ്പയിന്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
ഗാന്ധിഗ്രാം റസിഡന്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം നടത്തി