വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
പ്രതി അന്‍സല്‍ (28).
കൈക്കോട്ട് ഉപയോഗിച്ച് കാര്‍ അടിച്ചുതകര്‍ത്തു; വീട്ടമ്മയുടെ തലയ്ക്കുനേരെയും ആക്രമണശ്രമം
ആളൂര്‍: വീടുകയറി ആക്രമണം നടത്തുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയ്ത കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍. ആളൂര്‍ മാനാട്ടുകുന്ന് സ്വദേശി കാഞ്ഞിരപ്പറമ്പില്‍ വീട്ടില്‍ അന്‍സല്‍ (28) ആണ് ആളൂര്‍ പൊലിസിന്റെ പിടിയിലായത്. താഴെക്കാട് സ്വദേശിനി നെടുപറമ്പന് വീട്ടില്‍ ഫിഫി ടോണിയുടെ (37) കള്ളിശ്ശേരി അമ്പലത്തിന് സമീപമുള്ള വീട്ടിലാണ് പ്രതി അതിക്രമിച്ചുകയറി ആക്രമണത്തിന് ശ്രമിച്ചത്. നവംബര്‍ 17ന് രാത്രി 7.30ഓടെയായിരുന്നു സംഭവം. പരാതിക്കാരിയുടെ വീടിന്റെ ഗേറ്റിലെ ലൈറ്റുകള്‍ കൈക്കോട്ട് ഉപയോഗിച്ച് അടിച്ചുതകര്‍ത്ത പ്രതി വീട്ടുകാരെ അസഭ്യം പറയുകയും ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കാര്‍പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ബോണറ്റ് കൈക്കോട്ട് കൊണ്ട് അടിച്ചുതകര്‍ത്തു. സംഭവത്തില്‍ ഏകദേശം 32,000 രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പരാതി.
ഇതിനു പിന്നാലെ വീടിന്റെ സിറ്റൗട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതി പരാതിക്കാരിയുടെ തലയ്ക്കുനേരെ കൈക്കോട്ട് വീശി ആക്രമിക്കാനും ശ്രമിച്ചു. കുറച്ചുമാസം മുമ്പ് പ്രതിയുടെ വീട്ടില്‍നിന്നുള്ള വെള്ളം പരാതിക്കാരിയുടെ പറമ്പിലേക്ക് ഒഴുക്കിവിട്ടതിനെതിരെ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലിസ് പറയുന്നത്. ആളൂര്‍, കാട്ടൂര്‍ പൊലിസ് സ്റ്റേഷന് പരിധികളിലായി കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആയുധം ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച മൂന്ന് കേസുകള്‍, മൂന്ന് വധശ്രമക്കേസുകള്‍, പൊലിസുദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്, ഒരു അടിപിടിക്കേസ് എന്നിവയുള്‍പ്പടെ ഒമ്പത് ക്രിമിനല്‍ കേസുകളില്‍ അന്‍സല്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ കാപ്പ നിയമപ്രകാരവും നടപടി സ്വീകരിച്ചിട്ടുണ്ട്. ആളൂര്‍ പൊലിസ് സ്റ്റേഷന് എസ്ഐമാരായ ഹാഷിഷ്, ശ്രീനിവാസന്, സുരേന്ദ്രന്, ജിഎഎസ്ഐ ബൈജു, ജിഎസ്സിപിഒ സമീഷ്, സിപിഒ അനൂപ്, ഡ്രൈവര്‍ സിപിഒ ഷറാഫത്ത് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിജയത്തിന്റെ തിളക്കത്തില്‍ സെന്റ് ആന്‍സ് വീണ്ടും അഭിമാനത്തിന്റെ നെറുകയിലേക്ക്
അപ്രോച്ച് റോഡിന്റെ മണ്ണ് കൊണ്ടുപോയതില്‍ പ്രതിഷേധം
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
പ്രഫ. എം.എം. ഗനി അവാര്‍ഡ് നേടിയ ഫാ.ഡോ. ജോളി ആന്‍ഡ്രൂസിനെ തോമസ് ഉണ്ണിയാടന് എംഎല്‍എ അഭിനന്ദിച്ചു
പാഴ് വസ്തുക്കള്‍ക്ക് പുതുജീവന്‍ നല്കി ഹന്നയുടെ കരവിരുത്; ശാസ്ത്രോത്സവത്തില്‍ കൗതുകമായി വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്
ആര്‍പ്പുവിളികളോടെ ചേറില്‍ ചവിട്ടി, വിത്തെറിഞ്ഞ്…