കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരസ്മരണ സായാഹ്നം മുന്‍ മന്ത്രി കെ. രാജന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള നവോഥാന ചരിത്രത്തിലെ നിര്‍ണായക അധ്യായമായ കുട്ടംകുളം സമരത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ സമരഭൂമിയില്‍ തന്നെ സ്മാരകം നിര്‍മിക്കണമെന്ന് മുന്‍ മന്ത്രി കെ. രാജന് എംഎല്‍എ ആവശ്യപ്പെട്ടു. സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരസ്മരണ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. ചാത്തന് മാസ്റ്ററെ അദ്ദേഹം നയിച്ച കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളില്‍നിന്ന് വേര്‍തിരിക്കാനാവില്ലെന്നും ജാതിവ്യവസ്ഥയ്ക്കും സാമൂഹിക അസമത്വങ്ങള്‍ക്കുമെതിരെ നടന്ന പോരാട്ടങ്ങളുടെ ചരിത്രം വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടംകുളം സമരത്തില്‍ പങ്കെടുത്ത ചാത്തന് മാസ്റ്റര്‍ ഉള്‍പ്പടെയുള്ള സമരനായകരുടെ സ്മരണയ്ക്കായി സര്‍ക്കാര്‍ സ്മാരകം നിര്‍മിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദനും ആവശ്യപ്പെട്ടു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. സുധീഷ്, മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, കെ. ശ്രീകുമാര്‍, അഡ്വ. പി.ജെ. ജോബി, മിഥുന് പോട്ടക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ
മുരിയാട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ പാഠം ഒന്ന് പാടത്തേയ്ക്ക് ഞാറ് നടീല്‍ ഉത്സവം സംഘടിപ്പിച്ചു
വിദ്യാര്‍ഥിയെ കരുവന്നൂര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി