കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
കാലിക്കട്ട് സര്‍വകലാശാലയുടെ മികച്ച എന്‍എസ്എസ് യൂണിറ്റ് പുരസ്കാരം ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് യൂണിറ്റുകള്‍ ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: കാലിക്കട്ട് സര്‍വകലാശാലയുടെ 2024 25 എന്‍എസ്എസ് പുരസ്കാരങ്ങളില് ക്രൈസ്റ്റ് കോളജിന് അഭിമാനാര്‍ഹമായ നേട്ടം. കോളജിന്റെ എന്‍എസ്എസ് യൂണിറ്റ് മികച്ച എന്‍എസ്എസ് യൂണിറ്റ് പുരസ്കാരം കരസ്ഥമാക്കി. സാമൂഹിക സേവന രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധസേവന പ്രവര്‍ത്തനങ്ങളിലെ മികവിനുമാണ് ഈ അംഗീകാരം ലഭിച്ചത്.

മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസറായി വി.പി. ഷിന്റോ, മികച്ച വളണ്ടിയര്‍മാരായി പി.എ. ഹരിനന്ദന്, ലക്ഷ്മി എസ്. കുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു. കാഴ്ചപരിമിതിയുള്ള കുട്ടികള്‍ക്കായി ഓഡിയോ ബുക്കുകള്‍ വിതരണം ചെയ്യുന്ന ശ്രവ്യം പദ്ധതി, ആവശ്യക്കാര്‍ക്ക് വീട് നിര്‍മിച്ചു നല്കുന്ന അഭയം പദ്ധതി, അവശ്യവസ്തുക്കള്‍ ശേഖരിച്ച് പുസ്തകം ഉണ്ടാക്കുന്ന എന്റെ പുസ്തകം പദ്ധതി, ലഹരിവിരുദ്ധ ക്യാമ്പയിന് മുക്തി പദ്ധതി, വാര്‍ഡ് കൗണ്‍സിലറുമായി ചര്‍ച്ചചെയ്ത് തൊട്ടടുത്തുള്ള ഗ്രാമത്തെ തെരഞ്ഞെടുത്ത് അവിടെ കുട്ടികള്‍ക്കായുള്ള പഠനം, സ്ത്രീ ശാക്തീകരണം, കണ്ണ് പരിശോധന, സെന്‍സസ് അവെയര്‍നസ് ക്യാമ്പയിന് തുടങ്ങിയവ സംഘടിപ്പിക്കുന്ന മാനസഗ്രാമം പദ്ധതി, പാലിയേറ്റീവ് കെയര്‍ പദ്ധതികള്‍, പ്ലാസ്റ്റിക് വേസ്റ്റുകളില്‍ നിന്ന് നാടിനെ മുക്തമാക്കാന്‍ സ്നേഹാരാമം പദ്ധതി തുടങ്ങി ധാരാളം പദ്ധതികള്‍ ക്രൈസ്റ്റ് എന്‍എസ്എസ് യൂണിറ്റുകള്‍ നടത്തി വരുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് കോളജ് അഭിമാനനേട്ടം സ്വന്തമാക്കിയത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി
കേരളത്തിന്റെ നവോഥാന ചരിത്രത്തില്‍ അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോയ മഹദ് വ്യക്തിത്വമാണ് പി.കെ. ചാത്തന് മാസ്റ്റര്‍, കേന്ദ്ര നിയമപാര്ലമെന്ററികാര്യ മന്ത്രി അര്ജുന് റാം മേഘ്വാള്