ദയറ എന്ന നോവല്‍ സാഹിത്യകാരന് സുരേന്ദ്രന് മങ്ങാട്ടിനു നല്കി പ്രഫ. സാവിത്രി ലക്ഷ്മണന് പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: ദയ എഴുതിയ ദയറ എന്ന നോവല്‍ സാഹിത്യകാരന് സുരേന്ദ്രന് മങ്ങാട്ടിനു നല്കി പ്രഫ. സാവിത്രി ലക്ഷ്മണന് പ്രകാശിപ്പിച്ചു. കവി ബക്കര്‍ മേത്തല അധ്യക്ഷത വഹിച്ച ചടങ്ങ് ഫാ. ദേവസി പന്തല്ലൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. ഫാ. പോള്‍ കാപ്പാനി പുസ്തക പരിചയം നടത്തി. കാട്ടിക്കുളം ഭരതന് ആദ്യവില്പന നിര്‍വഹിച്ചു. ഗൗരി ജോസഫ് ആലപ്പാട്ട്, ബാപ്പു വലപ്പാട്, ആവാസ് മാഷ്, ലോറന്‍സ് മാളിയേക്കല്‍, മുഹസിന്, ജീവ ജെ. മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. നോവലിസ്റ്റ് ദയ നന്ദി പറഞ്ഞു. കവി ബക്കര്‍ മേത്തല നേതൃത്വം നല്കുന്ന അക്കാപുല്‍ക്കോ പബ്ലിക്കേഷന്‍സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി