സജീവ് കുഞ്ഞിലിക്കാട്ടില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും
ഇരിങ്ങാലക്കുട: ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയംഗവും പൊറത്തിശേരിയിലെ പൊതുപ്രവര്‍ത്തന രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന സജീവ് കുഞ്ഞിലിക്കാട്ടിലിന്റെ (അംബാവ) അനുസ്മരണവും പുഷ്പാര്‍ച്ചനയും ബിജെപി മണ്ഡലം ഓഫീസില്‍ സംഘടിപ്പിച്ചു. കല്ലട ഭഗവതി ക്ഷേത്രോത്സവ കമ്മറ്റി ഭാരവാഹി, എസ്എന്‍ഡിപി പൊറത്തിശേരി ശാഖാ കമറ്റിയംഗം തുടങ്ങി വിവിധ പൊതുകാര്യ പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു സജീവ് കുഞ്ഞിലിക്കാട്ടില്‍. ആര്‍ക്ക് എന്ത് സഹായത്തിനും ഒരു മടിയും കൂടാതെ മുന്പില് നിന്ന് പ്രവര്‍ത്തിച്ചിരുന്ന സജീവന് ഇരിങ്ങാലക്കുടയില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി വലിയൊരു സൗഹൃദ വലയം തന്നെയുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ഒരു നാട് മുഴുവന്‍ തേങ്ങുന്ന കാഴ്ചയാണ് അദ്ദേഹത്തിന്റെ വീട്ടിലെ ജനസാഗരം. മണ്ഡലം പ്രസിഡന്റ്് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് കവിത ബിജു, മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, വൈസ് പ്രസിഡന്റ് അമ്പിളി ജയന്, സരിത വിനോദ്, സെക്രട്ടറിമാരായ രാമചന്ദ്രന് കോവില്‍ പറമ്പില്‍, ഷിത് രാജ്, ആര്‍ച്ച അനീഷ്കുമാര്‍, ഷാജുട്ടന്‍, മണ്ഡലം സെല്‍ കോഓഡിനേറ്റര്‍ രമേഷ് അയ്യര്‍, മോര്‍ച്ച മണ്ഡലം പ്രസിഡന്റുമാരായ സിന്ധു സതീഷ്, വാണികുമാര്‍ കോപ്പുള്ളിപ്പറമ്പില്‍, വിന്‍സെന്റ് കണ്ടംകുളത്തി, ചന്ദന, രാജന് കുഴപ്പുള്ളി, ഐ.ടി. കണ്‍വീനര്‍ ദിലീപ് ഹരിപുരം എന്നിവര്‍ അനുശോചനം അറിയിച്ച് സംസാരിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്