കേരഗ്രാമം പദ്ധതിക്ക് തുടക്കമായി
പടിയൂര്‍: സംസ്ഥാന കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിക്ക് പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. പടിയൂര്‍ പഞ്ചായത്തിലെ 100 ഹെക്ടറോളം സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ് മുഖ്യാതിഥിയായി. വെള്ളാങ്കല്ലൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ലിജി രതീഷ്, ടി.വി. വിബിന്, ജയശ്രീലാല്‍, ബ്ലോക്ക് അംഗം രാജേഷ് അശോകന്, കൃഷി ഓഫീസര്‍ റുബീന, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ വിനോദ്, കൃഷി അസിസ്റ്റന്റ് സൗമ്യ, പടിയൂര്‍ കേരസമിതി പ്രസിഡന്റ് ടി.കെ. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.