ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ നിര്യാണത്തിൽ ദുഃഖാചരണം-ഇരിങ്ങാലക്കുട രൂപത

ഇരിങ്ങാലക്കുട: ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ നിര്യാണത്തില്‍ ദുഖസൂചകമായി രൂപതാനിയമം അനുസരിച്ച്, കറുത്ത കൊടിനാട്ടി, മൂന്നും നാലും എന്ന ക്രമത്തില്‍ ഉടനെയും വൈകീട്ട് കുരിശുമണിയോടും കൂടിയും അരമണിക്കൂര്‍ വീതം പള്ളികളിലും സ്ഥാപനങ്ങളിലും മണിയടിക്കേണ്ടതും ആത്മാനുകൂലാര്ത്ഥം റാസ അഥവാ കുര്‍ബാന, ഒപ്പീസ്, ദാനധര്‍മ്മം തുടങ്ങിയവ നിര്വഹിക്കേണ്ടതുമാണെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അറിയിച്ചു.