പതിമൂന്നാമത് അഖില കേരള ഫുഡ്ബോള്‍ മേള എട്ട് മുതല്‍ 15വരെ കാറളം പൊതു മൈതാനിയില്‍
ഇരിങ്ങാലക്കുട: കാറളം യുവധാര കലാ കായിക സമിതിയുടെ ആഭിമുഖ്യത്തില്‍ പതിമൂന്നാമത് അഖില കേരള ഫുഡ്ബോള്‍ മേള എട്ട് മുതല്‍ 15വരെ കാറളം പൊതു മൈതാനിയില്‍ നടത്തുമെന്ന് സെക്രട്ടറി എം.ആര്. രോഹിത്ത് അറിയിച്ചു. പി.ആര്. ടുട്ടു, പി.എസ്. അനീഷ്, വി.എം. ജമാലു എന്നിവരുടെ സ്മരണയായിട്ടാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. എട്ടിന് രാത്രി ഏഴിന് മേള മന്ത്രി കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. 15ന് സമാപന സമ്മേളനം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ടി.ബി. ബിവിന്‍, ഐ.വി. സജിത്ത്, പി.ആര്. ഷിബു, ഐ.ആര്. ദിനേശ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ സഞ്ചാര സംരക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍ണ നടത്തി
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപി നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
വനിതാ സംരംഭകർക്ക് ഇരുചക്രവാഹന സബ്സിഡി നൽകി
സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു