അമ്മന്നൂര്‍ ഗുരുകുലത്തിന്റെ മുപ്പത്തി ആറാമത് കൂടിയാട്ട മഹോത്സവം ആരംഭിച്ചു
ഇരിങ്ങാലക്കുട: ഗുരുകുലത്തിന്റെ വാര്‍ഷിക ആഘോഷമായ കൂടിയാട്ട മഹോത്സവം ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയില്‍ ആരംഭിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയാ ഗിരി മഹോത്സവം ഉദ്ഘാടനം ചെയ്തു. ഗുരുകുലം പ്രസിഡന്റ് നാരായണന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. വേണു ജി. ഭദ്രദീപം തെളിയിച്ചു. കാലടി ശങ്കരാചാര്യയൂസിറ്റിയിലെ അസിസ്റ്റന്റ് പ്രഫ. ആയ ഉഷാ നങ്ങ്യാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗുരുകുലം വൈസ് പ്രസിഡന്റ് കലാമണ്ഡലം രാജീവ് സ്വാഗതവും, ഗുരുകുലം ട്രഷറര്‍ സരിതാ കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗുരുകുലം സംവിധാനം ചെയ്ത ദാസന്റെ പ്രതിമാനാടകത്തിലെ അഞ്ചാമങ്കമായ രാവണാങ്കം അരങ്ങേറി പഞ്ചവടിയില്‍ ലക്ഷ്മണന് ഉണ്ടാക്കിയ ആശ്രമത്തില്‍ അധിവസിക്കുന്ന രാമന്റെയും സീതയുടേയും അടുത്തേക്ക് സന്യാസ വേഷം ധരിച്ച രാവണന് എത്തുകയും അഛനായ ദശരഥന്റെ ശ്രാദ്ധകര്‍മ്മത്തിന് വൈഖാനസമൃഗമാണ് നല്ലതെന്ന് പറഞ്ഞ് രാമനെ വിശ്വസിപ്പിച്ച് ആ മൃഗത്തിനെ പിടിക്കാന്‍ രാമന് പോയ സമയത്ത് സീതയെ അപഹരിക്കുന്നതുമാണ് കൂടിയാട്ടത്തിന്റെ കഥാഭാഗം.