ആനന്ദപുരം സെന്റ് ജോസഫ് പബ്ലിക് സ്കൂളില്‍ റൂബി ജൂബിലി ആഘോഷം
ആനന്ദപുരം: സെന്റ് ജോസഫ് പബ്ലിക് സ്കൂളിലെ റൂബി ജൂബിലി പാട്ടുകാരനും സംഗീത സംവിധായകനുമായ സെജോ ജോണ്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.എല്‍. ജോബി സ്വാഗതവും പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ലെയ സിഎംസി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഉദയ പ്രൊവിന്‍ഷ്യല്‍ സിഎംസി വിദ്യാഭ്യാസ കൗണ്‍സിലര്‍ സിസ്റ്റര്‍ ടെസ്ലിന് അധ്യക്ഷ പ്രസംഗവും സമ്മാനദാനവും നിര്‍വഹിച്ചു. പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള പ്ലസ്ടു ആരംഭിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. അനുഗ്രഹ സംഭാഷണം ആനന്ദപുരം ഇടവക വികാരി ഫാ. ഡോ. ആന്റോ കരിപ്പായി, ആശംസാ പ്രസംഗം വാര്‍ഡ് മെമ്പര്‍ നിത അര്ജുനന്, വി.കെ. റോയ് എന്നിവര്‍ നടത്തി. കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ ഉന്നത വിജയം കരസ്ഥമാക്കിയ വസുന്ധര ആശംസാ പ്രസംഗം നടത്തി. ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ വെര്‍ജിന്‍, സിസ്റ്റര്‍ കാരുണ്യ എന്നിവര്‍ സമ്മാനദാനം നടത്തി. സ്റ്റാഫ് പ്രതിനിധി നിമ്മി ജോണ്‍ നന്ദി പറഞ്ഞു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം