ഭൂമി ദാനമായി നല്കിയ ജോണ്സണ് കോലങ്കണ്ണിയെ ആദരിച്ചു
കടുപ്പശ്ശേരി: കടുപ്പശ്ശേരി സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വെള്ളാങ്കല്ലൂരിലെ നിര്‍ധന വിദ്യാര്‍ഥിക്ക് നാല് സെന്റ് ഭൂമി ദാനം ചെയ്ത ജോണ്സണ് കോലങ്കണ്ണിയെ ആദരിച്ചു. ആദരണ സമ്മേളനം ഇരിങ്ങാലക്കുട രൂപത മെത്രാനും, കെസിബിസി വൈസ് പ്രസിഡന്റുമായ മാര്‍ പോളി കണ്ണുക്കാടന്‍ ഉദ്ഘാടനം ചെയ്തു. കടുപ്പശ്ശേരി ഇടവക വികാരി ഫാ. റോബിന് പാലാട്ടി അധ്യക്ഷത വഹിച്ചു. സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റ് ബിജു കൊടിയന്‍, സെക്രട്ടറി ജോര്‍ജ് പട്ടത്തുപറമ്പില്‍, ഫൊറോന പ്രസിഡന്റ് ജോബി പുന്നേലിപറമ്പില്‍, ട്രസ്റ്റി സാബു വടക്കുഞ്ചേരി, പ്രഫ. റാണി വര്‍ഗീസ്, ഡേവീസ് ഇടപ്പിള്ളി എന്നിവര്‍ സംസാരിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു