ഇരിങ്ങാലക്കുട നഗരസഭ ദുര്‍ഭരണത്തിനും അഴിമതിക്കെതിരെ സിപിഎം പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: നഗരസഭയിലെ കോണ്‍ഗ്രസ് ദുര്‍ഭരണത്തിനും, ജീവനക്കാരുടെ അഴിമതിക്കെതിരെ സിപിഎം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ആല്‍ത്തറ പരിസരത്ത് പ്രതിഷേധ ധര്‍ണാ സമരം സംഘടിപ്പിച്ചു. ധര്‍ണാ സമരം സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ കമ്മിറ്റിയംഗം അഡ്വ. കെ.ആര്. വിജയ അധ്യക്ഷത വഹിച്ച സമരത്തില്‍ സിപിഎം നേതാക്കളായ ഉല്ലാസ് കളക്കാട്ട്, കെ.എ. ഗോപി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആര്.എല്‍. ശ്രീലാല്‍, സിപിഎം ലോക്കല്‍ സെക്രട്ടറിമാരായ ജയന് അരിമ്പ്ര, പി.കെ. മനുമോഹന്‍, കെ.എം. അജിത്ത്കുമാര്‍, ആര്.എല്‍. ജീവന്‍ലാല്‍, നഗരസഭാ കൗണ്‍സിലര്‍മാരായ സി.സി. ഷിബിന്‍, അംബിക പള്ളിപ്പുറത്ത് എന്നിവര്‍ ധര്‍ണയ്ക്ക് അഭിവാദ്യം ചെയ്തു സംസാരിച്ചു. നൂറു കണക്കിന് ആളുകള്‍ സമരത്തില്‍ പങ്കെടുത്തു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ