വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ അലങ്കാര പന്തലിന് കാല് നാട്ടി
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ ദനഹാ തിരുനാളിന്റെ ഭാഗമായി നടത്തുന്ന വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്റെ ദീപാലങ്കാര ബഹുനില പന്തലിന്റെ കാല് നാട്ടല്‍ കര്‍മം കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് നിര്‍വഹിച്ചു. ഠാണ ബസ്റ്റാന്‍ഡ് മെയിന്‍ റോഡില്‍ ലിറ്റില്‍ ഫല്വര് സ്കൂളിന് സമീപത്താണ് പന്തല്‍ ഉയര്‍ത്തുന്നത്. ഏഴിന് വൈകീട്ടാണ് വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ ആഘോഷം. സംഘാടക സമിതി രക്ഷാധികാരി ജോണി പി. ആലങ്ങാടന്‍, സെക്രട്ടറി ജോണി ടി. വെള്ളാനിക്കാരന്‍, വാര്‍ഡ് കൗണ്‍സിലര്‍ മാര്ട്ടിന് ആലേങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
ദീപാലങ്കാര ബഹുനില പന്തലിന്റെ കാല്‍നാട്ടി
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ പിണ്ടിപെരുന്നാളിനോടനുബന്ധിച്ച് കത്തീഡ്രല്‍ പാരീഷ് ഹാളിന് മുന്‍വശത്തായി ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ സ്പോണ്സര്ഷിപ്പില് നിര്‍മിക്കുന്ന ദീപാലങ്കാര ബഹുനില പന്തലിന്റെ കാല്‍നാട്ട് വെഞ്ചിരിപ്പ് കര്‍മം കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത്് നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. അനൂപ് പാട്ടത്തില്‍, ഫാ. ഡെല്‍ബി തെക്കുംപുറം, ഐസിഎല്‍ ഫിന്‍കോര്‍പ് എജിഎംടിജി ബാബു, എജിഎംകെ രാമചന്ദ്രന്, സിഎഫ്ഒ മാധവന്‍കുട്ടി തെക്കേടതത്ത്, എച്ച്ആര്‍ മാനേജര്‍ സാം എസ്. മാളിയേക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാള്‍ നാളെ
ടൗണ്‍ അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം