ഇന്‍സൈറ്റ്സ് സക്സസ് മാസികയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് പ്രഫ. വി.കെ. ലക്ഷ്മണന് നായര്‍ക്ക്
ഇരിങ്ങാലക്കുട: ക്വാക്സില്‍ കണ്‍സള്‍ട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡി എന്ന നിലയില്‍ ക്യുക്ക് അക്കാദമി ചാലക്കുടിയുടെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി, ബോംബെയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇന്‍സൈറ്റ്സ് സക്സസ് മാസികയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡാണ് പ്രഫ. വി.കെ. ലക്ഷ്മണന് നായര്‍ക്ക്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ ഒരു ദുരവസ്ഥയിലേക്ക് നീങ്ങിയ 2020 മാര്‍ച്ച് മാസത്തിന് തൊട്ടുമുന്‍പ് ചാലക്കുടി കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചതാണ് ക്യുക്ക് ചാലക്കുടി. ക്വാക്സില്‍ ഇന്‍കുബേറ്റര്‍ ഫോര്‍ ക്രിയേറ്റീവ് കിഡ്സ് എന്ന ഈ സ്ഥാപനം എസ്ഐപിയുടെ സഹായത്തോടെ കൊച്ചുകുട്ടികളെ അബാക്കസ് പരിശീലിപ്പിക്കാന്‍ തുടങ്ങിയതിന്റെ പന്ത്രണ്ടാം ദിവസം കേരളത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ട ഒരു ദുരവസ്ഥ വന്നു കുട്ടികളെ ഓണ്‍ലൈനില്‍ അബാക്കസ് പഠിപ്പിക്കുക എന്ന ധീരമായ ഒരു തീരുമാനം കൈക്കൊണ്ട ചാലക്കുടി സെന്റര്‍, എസ്ഐപി അബാക്കസിന്റെ ലോകം ഒട്ടുക്കുമുള്ള 850 സെന്ററുകളില്‍ ഏറ്റവും ചുരുങ്ങിയ കാലഘട്ടം കൊണ്ട് ഏറ്റവും കൂടുതല്‍ മികവ് പ്രദര്‍ശിപ്പിച്ചതില്‍ ഒന്നാം സ്ഥാനം നേടി. ക്വാക്സില്‍ കമ്പനി തന്നെ പ്രവര്‍ത്തനമാരംഭിച്ചിട്ട് അഞ്ചുകൊല്ലമേ ആയിട്ടുള്ളൂ. താരതമ്യേന പുതിയ കമ്പനികളെ തേടിപ്പിടിച്ച് പ്രോത്സാഹിപ്പിക്കുന്ന ഇന്‍സൈറ്റ്സ് സക്സസ്, ക്വാക്സിലിന്റെ ചാലക്കുടി സെന്ററിന്റെ പ്രവര്‍ത്തനം സൂക്ഷ്മമായി വിലയിരുത്തി. പ്രഫ. ലക്ഷ്മണന് നായര്‍ ഏതെല്ലാം മേഖലകളില്‍ പ്രവര്‍ത്തന നിരതനാണ് എന്ന് അവര്‍ വിശദമായ പഠനം നടത്തുകയും തൃശൂര്‍ ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളജിലെ സിവില്‍ എന്‍ജിനീയറിംഗ് പ്രഫസറായി 1997ല്‍ റിട്ടയര്‍മെന്റിനെ തുടര്‍ന്ന് സ്റ്റേറ്റ് നിര്‍മിതി കേന്ദ്രത്തിന്റെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുകയാണ് എന്ന് അറിയുകയും ചെയ്തു. കൂടാതെ 67ാം വയസില്‍ ഒരുപിടി മണ്ണ് എന്ന നോവല്‍ എഴുതിക്കൊണ്ട് സാഹിത്യ രംഗത്തേക്കും കടന്ന പ്രഫസര്‍ ലക്ഷ്മണന് നായര്‍ ഇതിനകം 12 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോക്ടര്‍ അംബേദ്കര്‍ ഡിസ്റ്റിന്‍ ഗ്വിഷ്ഡ് സര്‍വീസ് നാഷണല്‍ അവാര്‍ഡ് 2022, ടെക്കോസയുടെ ഗുരുശ്രേഷ്ഠ പുരസ്കാരം 2022, അങ്കണം ഷംസുദ്ദീന് സ്മൃതിയുടെ ഷംസുദ്ദീന് പുരസ്കാരം 2022, കൊടകര എഴുത്തുപുരയുടെ അക്ഷരശ്രീപതി അവാര്‍ഡ് 2022, കേരള സര്‍ക്കാര്‍ ജനകീയാസൂത്രണ രജത ജൂബിലി അവാര്‍ഡ് തുടങ്ങിയവ കഴിഞ്ഞ ഒരു കൊല്ലത്തിനിടയില്‍ പ്രഫ. ലക്ഷ്മണ നായരെ തേടിവന്ന ഉപഹാരങ്ങളാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്‍ജിനീയറിംഗ് മെമ്പര്‍, സയന്‍സ് ആന്‍ഡ് ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് ടാസ്ക്ക് ഗ്രൂപ്പ് മെമ്പര്‍, നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്‍ സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍, ശ്രീ കൂടല്‍മാണിക്യം ദേവസ്വം എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്, ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം, കേരള കലാമണ്ഡലം, കേരളഫോക് ലോര്‍ അക്കാദമി തുടങ്ങിയവയില്‍ ഭാരവാഹിത്വം കലാമണ്ഡലം നീലകണ്ഠന് നമ്പീശന് അനുസ്മരണ സമിതി, പള്ളിപ്പുറം ഗോപാലന് നായരാശാന് അനുസ്മരണ സമിതി തുടങ്ങിയവയുടെ പ്രസിഡന്റ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, കില ഫാക്കല്‍റ്റി, വാസ്തുവിദ്യ പ്രതിഷ്ഠാന്‍, ഗ്ലോബല്‍ നിര്‍മ്മിതി കേന്ദ്ര തുടങ്ങി തീര്‍ത്തും വ്യത്യസ്തമായ അനവധി മേഖലകളില്‍ പ്രൊഫസര്‍ ലക്ഷ്മണന് നായര്‍ ശ്രദ്ധേയനായി. ഇതെല്ലാം കണക്കിലെടുത്താണ് ഇന്‍സൈറ്റ് സക്സസ് മാസികയുടെ അവാര്‍ഡ്.