ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലേക്ക് എംപിയുടെ വക ബസ്
ബസ് ഓടിച്ച് ഉദ്ഘാടനം ചെയ്ത് ടി.എന്‍. പ്രതാപന് എംപി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ടി.എന്‍. പ്രതാപന് എംപിയുടെ വികസന ഫണ്ടില്‍ നിന്ന് അനുവദിച്ചു കിട്ടിയ 29,40000 രൂപ ചെലവഴിച്ച് വാങ്ങിയ കോളജ് ബസിന്റെ ഉദ്ഘാടനം നടന്നു. പത്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ സെമിനാര്‍ ഹാളില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ടി.എന്‍. പ്രതാപന് എംപി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. അധ്യാപകരെയും വിദ്യാര്‍ഥികളെയും കയറ്റി സ്വയം ബസ് ഓടിച്ച് നടത്തിയ ഉദ്ഘാടനച്ചടങ്ങ് വേറിട്ട ഒരു അനുഭവമായി. പാവനാത്മാ പ്രൊവിന്‍ഷ്യല്‍ സുപീരിയര്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ട് അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ സ്വാഗതമര്‍പ്പിച്ചു. പിടിഡബ്ല്യുഎ പ്രസിഡന്റ് ഡേവീസ് ഊക്കന്‍, വള്ളൂര്‍ മോട്ടോഴ്സ് പ്രതിനിധിയായ ശശി കളരിക്കല്‍, കെമിസ്ട്രി വിഭാഗം അസിസ്റ്റര്‍ പ്രഫ. ഡോ. മനോജ് ലാസര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. യൂണിയന് ചെയര്‍പേഴ്സണ്‍ പി.എച്ച്. രഞ്ജന നന്ദി രേഖപ്പെടുത്തി.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി