ഏഴാമത് ഡോണ്‍ ബോസ്കോ ഫിഡേ റേറ്ററ്റ് ചെസ് ടൂര്‍ണമെന്റ് സമാപിച്ചു
ഇരിങ്ങാലക്കുട: ഡോണ്‍ബോസ്കോ സ്കൂളില്‍ നടന്നുവന്നിരുന്ന ജോണ്സണ് പള്ളിപ്പാട്ട് മെമ്മോറിയല്‍ ഏഴാമത് ഡോണ്‍ ബോസ്കോ ഫിഡേ റേറ്ററ്റ് ചെസ് ടൂര്‍ണമെന്റ് സമാപിച്ചു. ഫിഡേ മാസ്റ്റര്‍ ശ്രേയസ് പയ്യപ്പാട്ട് ഒമ്പത് റൗണ്ടുകളില്‍ നിന്നും എട്ടു പോയിന്റ് നേടി ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. കെ.യു. മാര്‍ത്താണ്ഡന്‍, ജയ്ക് ഷാന്റി, എ. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും നാലും. സ്ഥാനങ്ങള്‍ നേടി. റേറ്റിംഗ് 1600നു താഴെയുള്ളവരുടെ വിഭാഗത്തില്‍ ശ്രീവാസ്ത കുശാഗ്ര ചാമ്പ്യനായി. റേറ്റിംഗ് 1400നു താഴെയുള്ളവരുടെ വിഭാഗത്തില്‍ സഫല്‍ ഫാസില്‍ ചാമ്പ്യനായി. റേറ്റിംഗ് 1200 താഴെയുള്ളവരുടെ വിഭാഗത്തില്‍ ഇഷാന് കെ. സിബിന് ചാമ്പ്യനായി, സി. രജിത് ബാബു ബെസ്റ്റ് കേരള പ്ലെയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ശശിധരക്കുറുപ്പ് ബെസ്റ്റ് വെട്രന്‍ പ്ലെയറും, ആര്യാ ജി. മല്ലര്‍ ബെസ്റ്റ് വനിതാ താരവും, എസ്. രാംകുമാര്‍ ബെസ്റ്റ് തൃശൂര്‍ താരവും ആയി തെരഞ്ഞെടുക്കപ്പെട്ടു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പള്ളി സമ്മാനദാനം നിര്‍വഹിച്ചു. ഡോണ്‍ ബോസ്കോ റെക്ടര്‍ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോയിസണ് മുളവരിക്കല്‍, അഡ്ഹോക് കമ്മിറ്റി മധ്യപ്രദേശ് ചെസ് അസോസിയേഷന് അംഗം രവി ശ്രീവാസ്തവ, തൃശൂര്‍ ചെസ് അസോസിയേഷന് പ്രസിഡന്റ് വി. ശശിധരന്, സെക്രട്ടറി എം. പീറ്റര്‍ ജോസഫ് , ഡോ. എം.എസ്. ഗോവിന്ദന്‍കുട്ടി, ലിസി ജോണ്സണ്, ഷേക്ക് ദാവൂദ് എന്നിവര്‍ പങ്കെടുത്തു.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ