കേരള കലാലയ ഭിന്നശേഷിദിനം: കലാലയ ഭിന്നശേഷി രംഗത്തുള്ളവര്‍ക്കു തവനിഷിന്റെ സവിഷ്കാര അവാര്‍ഡ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തില്‍ കേരള കലാലയ ഭിന്നശേഷിദിനം ക്രൈസ്റ്റ് കോളജില്‍ വെച്ച് സംഘടിപ്പിച്ചു. വിവിധ ജില്ലകളിലെ കലാലയങ്ങളില്‍ പഠിച്ച് കൊണ്ടിരിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ സംയോജിപ്പിച്ചികൊണ്ടാണ് ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ കേരള കലാലയ ഭിന്നശേഷിദിനം ആഘോഷിച്ചത്. കേരളവര്‍മ്മ കോളജ് രണ്ടാം വര്‍ഷ ബിഎ ഹിസ്റ്ററി വിദ്യാര്‍ഥിയായ അഖില്‍ ലാല്‍, എംഎ പൊളിറ്റിക്കല്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ വി.എ. അഖില്‍ കുമാര്‍ എന്നീ പ്രതിഭകള്‍ക്ക് സവിഷ്ക്കാര പേഴ്സണ്‍ ഓഫ് ദി ഇയര്‍ 2023 ക്യാഷ് അവാര്‍സും പ്രശസ്തി പത്രവും കൈമാറി. ദര്‍ശന സര്‍വീസ് സൊസൈറ്റിയുടെ പ്രസിഡന്റ് ഫാ. സോളമന് കടമ്പാട്ടുപറമ്പില്‍ സിഎംഐ ഉദ്ഘാടനം നിര്‍വഹിച്ചു ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞമ്പിള്ളി സിഎംഐ അനുഗ്രഹ പ്രഭാഷണം നടത്തി. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ റവ. ഫാ. ജോയ് പീനിക്കപ്പറമ്പില്‍, കേരളവര്‍മ്മ കോളജ് പ്രിന്‍സിപ്പല്‍ വി.എ. നാരായണ മേനോന് എന്നിവര്‍ പങ്കെടുത്തു. ഭിന്നശേഷി രംഗത്തു നിന്നും പാരാഒളിപിക്സലേക്കി തിരഞ്ഞെടുക്കപ്പെട്ട അബ്ദുള്ള സാദിഖ് സിപിയെ ചടങ്ങില്‍ ആദരിച്ചു.