കാര്‍ തടഞ്ഞു നിര്‍ത്തി കുടുംബത്തെ ആക്രമിച്ചു: ആറു പേര്‍ക്ക് പരിക്ക്, പരിക്കേറ്റവര്‍ ചികിത്സയില്‍
ഇരിങ്ങാലക്കുട: കാര്‍ തടഞ്ഞു നിര്‍ത്തി കുടുംബത്തെ ആക്രമിച്ച സംഭത്തില്‍ ആറു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികില്‍സയില്‍. ഇന്നലെ വൈകീട്ട് അഞ്ചരയോടെ മുരിയാട് കപ്പാറക്കടവ് പരിസരത്ത് വച്ചായിരുന്നു സംഭവം. പരിക്കേറ്റ മുരിയാട് പ്ലാത്തോട്ടത്തില്‍ വീട്ടില്‍ ഷാജി (56), മക്കളായ സാജന് (26), ഷാരോണ്‍ (13), സാജന്റെ ഭാര്യ ആഷ്ലീന്‍ (21), ബന്ധുക്കളായ ഊട്ടി സ്വദേശികളായ മാറാട്ടുകളത്തില്‍ എഡ്വിന് (19), അന്വിന് (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് പരിക്കേറ്റ സാജന് പറയുന്നത് ഇപ്രകാരമാണ്. മുരിയാടുള്ള സീയോണ്‍ ട്രസ്റ്റുമായുള്ള ബന്ധം ഉപേക്ഷിച്ച് പോന്ന തന്നെയും കുടുംബത്തെയും നിരന്തരം കള്ളകേസുകള്‍ നല്കി പീഡിപ്പിക്കുകയാണ്. കാറില്‍ വരികയായിരുന്ന തന്നെയും കുടുംബത്തെയും സ്ത്രീകള്‍ അടങ്ങുന്ന അമ്പതോളം പേര് വരുന്ന സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. തങ്ങള്‍ക്ക് നേരെ അക്രമണമുണ്ടാകുമെന്ന സൂചനയില്‍ നേരത്തെ ധ്യാന കേന്ദ്രത്തില്‍ നിന്ന് ഫോണ്‍ വന്നിരുന്നു. കാര്‍ തടത്തു നിര്‍ത്തി മരച്ചില്ലകളും കല്ലുകളുമായാണ് ആക്രമിക്കപ്പെട്ടത്. സംഭവമറിഞ്ഞ് ആളൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുരിയാട് പുളിക്കക്കുന്നില് ബിനു (40), മകള്‍ എഞ്ചല്‍, മുരിയാട് വഞ്ചിപ്പുരക്കല്‍ അലന (24) എന്നിവരും ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
കേരളത്തിന്റെ നവോഥാന ചരിത്രത്തില്‍ അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോയ മഹദ് വ്യക്തിത്വമാണ് പി.കെ. ചാത്തന് മാസ്റ്റര്‍, കേന്ദ്ര നിയമപാര്ലമെന്ററികാര്യ മന്ത്രി അര്ജുന് റാം മേഘ്വാള്
കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍