അരിപ്പാലം സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
അരിപ്പാലം: അരിപ്പാലം സെന്റ് മേരീസ് (കര്‍മ്മലമാത) പള്ളിയില്‍ പരിശുദ്ധ കര്‍മ്മല മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വൈകീട്ട് അഞ്ചിന് മുന്‍ വികാരി ഫാ. ജോസ് പന്തലൂക്കാരന്‍ തിരുനാള്‍ കൊടിയേറ്റം നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന ദിവ്യബലിക്ക് നവ വൈദീകരായ ഫാ. മില്‍നര്‍ വിതയത്തില്‍ സിഎംഐ കാര്‍മികത്വം വഹിക്കുകയും ഫാ. ജോര്‍ജ്ജി തേലപ്പിള്ളി വചന സന്ദേശം നല്‍കുകയും ചെയ്യ്തു. രാത്രി ഏഴിന് ദീപാലങ്കാര സ്വിച്ച് ഓണ്‍ കര്‍മം കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് കെ.എം. മഹേഷ് കുമാര്‍ നിര്‍വഹിച്ചു. നാളെ രാവിലെ 6.30ന്റെ ദിവ്യബലിക്ക് വികാരി ഫാ. ലിജോ കരുത്തി കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് രൂപം ഇറക്കല്‍, ലദ്ദീഞ്ഞ്, നൊവേന, വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് എന്നിവ നടന്നു. തിരുനാള്‍ ദിനത്തില്‍ 6.30ന്റെ ദിവ്യബലിക്ക് ബാഗ്ലൂര് ക്രൈസ്റ്റ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. നില്‍സന്‍ പല്ലിശ്ശേരി സിഎംഐ കാര്‍മികത്വം വഹിക്കും. പത്തിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മികത്വം വഹിക്കും. കോട്ടയം പൗരസ്ത്യ വിദ്യാപീഠം റവ. ഡോ. വര്‍ഗീസ് പാലത്തിങ്കല്‍, അരിപ്പാലം തിരുഹൃദയ ദേവാലയം വികാരി ഫാ. ജോണ്സണ് പങ്കേത്ത് എന്നിവര്‍ സഹ കാര്‍മികത്വം വഹിക്കും. വൈകീട്ട് നാലിന് തിരുനാള്‍ പ്രദക്ഷിണം. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ലിജോ കരുത്തി, കൈക്കാരന്മാരായ എം.ജെ. ഫ്രാന്‍സീസ് ഒല്ലൂക്കാരന്‍, ഉല്ലാസ് ജോസഫ് തളിയത്ത്, പി.എല്‍. ജോര്‍ജ് പായമ്മല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.