ഹരിത സ്മൃദ്ധി തിരിച്ചു പിടിക്കുക ലക്ഷ്യം: മന്ത്രി ആര് ബിന്ദു
വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് കിസാന്‍മേള മന്ത്രി ആര് ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട : കേരളത്തിന്റെ ഹരിത സ്മൃദ്ധി തിരിച്ചുപിടിക്കുക എന്നത് സര്‍ക്കാരിന്റെ സക്ഷ്യമാണെന്ന് മന്ത്രി ആര് ബിന്ദു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ബ്ലോക്കുതല കിസാന്‍ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷമി വിനയചന്ദ്രന് അധ്യക്ഷതയായി. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച യുവകര്‍ഷകനായി തെരഞ്ഞെടുത്ത ശ്യം മോഹന്‍, ദേശീയ ജൈവ വൈവിധ്യ പുരസ്കാരത്തിന് അര്‍ഹനായ വിനോദ് ഇടവന എന്നിവരെ ആദരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ നിംബ ഫ്രാങ്കോ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ എം എം മുകേഷ്, കെ എസ് തമ്പി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍, എം കെ സ്മിത, റുബീന എന്നിവര്‍ സംസാരിച്ചു. കര്‍ഷകരുടെ തനതായ ഉല്‍പ്പന്നങ്ങളുടെയും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള നടീല്‍ വസ്തുക്കളുടെയും പ്രദര്‍ശനവും വില്‍പ്പനയും നടന്നു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍