ഭവന്‍സ് ഫെസ്റ്റ് നവംബര്‍ 4 ന് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍
19 ഇനങ്ങളിലായി നടക്കുന്ന മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത് 451 വിദ്യാര്‍ഥികള്‍ …
ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവന് സ്കൂളുകളുടെ 25മത് സംസ്ഥാന കലോല്‍സവത്തിന് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് വേദിയാകുന്നു. ‘ ഭവന്‍സ് ഫെസ്റ്റി ‘ ന്റെ ഒന്ന് , രണ്ട് കാറ്റഗറികളിലെ മല്‍സരങ്ങളാണ് ഭാരതീയ വിദ്യാഭവന്റെ ഇരിങ്ങാലക്കുട കേന്ദ്രത്തില്‍ നവംബര്‍ 4 ന് അരങ്ങേറുന്നത്. 4 ന് രാവിലെ 9 ന് നടക്കുന്ന ചടങ്ങില്‍ തൃശ്ശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോംഗ്രേ ഐപിഎസ് ഭവന്‍സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കൂടിയാട്ട കലാകാരി കപില വേണു മുഖ്യാതിഥിയായി പങ്കെടുക്കും. ഭവന്‍സിന്റെ കീഴിലുള്ള സ്കൂളുകളിലെ ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസ്സുകളില്‍ നിന്നായി 451 കുട്ടികള്‍ 19 ഇനങ്ങളിലായി നടക്കുന്ന മല്‍സരങ്ങളില്‍ പങ്കെടുക്കും. മെയിന്‍ സ്റ്റേജ്, ഓഡിറ്റോറിയം അടക്കം 11 വേദികളിലായിട്ടാണ് മല്‍സരങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. വൈകീട്ട് 4 ന് നടക്കുന്ന സമാപന ചടങ്ങില്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ് മുഖ്യാതിഥി ആയി പങ്കെടുക്കും. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന സ്കൂളിനുള്ള ട്രോഫി, ഭവന്‍സ് ജ്യോതി, ഭവന്‍സ് പ്രതിഭ പുരസ്കാരങ്ങള്‍ എന്നിവ വിതരണം ചെയ്യും. ഭവന്‍സ് ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗ്ഗീസ്, ഭവന്‍സ് ഇരിങ്ങാലക്കുട കേന്ദ്രം ചെയര്മാന് സി സുരേന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജനറല്‍ കണ്‍വീനര്‍ സുജാത രാമനാഥന് , സ്കൂള്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് സി നന്ദകുമാര്‍ , സ്കൂള്‍ സെക്രട്ടറി വി രാജന്, പിടിഎ പ്രസിഡന്റ് എബിന് വെള്ളാനിക്കാരന്‍ എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.